ട്വന്റി 20 ലോകകപ്പ് സെമി പോരാട്ടങ്ങള്‍ക്ക് നാളെ തുടക്കം
|ഗ്രൂപ്പ് ഘട്ട പോരാട്ടങ്ങള്‍ക്കൊടുവില്‍ നാല് ടീമായി ചുരുങ്ങിയ ട്വന്റി-20 ലോകകപ്പില്‍ ഇനി സെമി ആവേശം. സെമി പോരാട്ടങ്ങള്‍ക്ക് നാളെ തുടക്കമാകും.
ഗ്രൂപ്പ് ഘട്ട പോരാട്ടങ്ങള്‍ക്കൊടുവില്‍ നാല് ടീമായി ചുരുങ്ങിയ ട്വന്റി-20 ലോകകപ്പില്‍ ഇനി സെമി ആവേശം. സെമി പോരാട്ടങ്ങള്‍ക്ക് നാളെ തുടക്കമാകും. ആദ്യ സെമിയില്‍ ഇംഗ്ലണ്ട് ന്യൂസിലാന്‍ഡിനെ നേരിടും. ബുധനാഴ്ച ഡല്‍ഹി ഫിറോസ് ഷാ കോട്‌ല സ്റ്റേഡിയത്തിലാണ് മത്സരം. ഇന്ത്യയും വെസ്റ്റിന്‍ഡീസും തമ്മിലാണ് രണ്ടാം സെമി. പരിക്കേറ്റ യുവരാജ് സിങ് ഇല്ലാതെയാകും ആതിഥേയര്‍ ഇറങ്ങുക.
സെമി ബെര്‍ത്ത് ഉറപ്പിച്ച നാല് ടീമുകളും ആത്മവിശ്വാസത്തിലാണ്. ഫൈനല്‍ ബെര്‍ത്തില്‍ കുറഞ്ഞതൊന്നും ഒരു ടീമും ലക്ഷ്യമിടുന്നില്ല. കളിച്ച നാല് മത്സരങ്ങളും ജയിച്ചെത്തിയ ന്യൂസിലാന്‍ഡാണ് സെമിയിലെ കേമന്‍മാര്‍. ഒന്നാം ഗ്രൂപ്പിലെ രണ്ടാമന്‍മാരായെത്തിയ ഇംഗ്ലണ്ടാണ് കിവീസിന്റെ എതിരാളികള്‍. നാല് മത്സരങ്ങളില്‍ വെസ്റ്റിന്‍ഡീസിനെതിരായ മത്സരം മാത്രമാണ് ഇംഗ്ലണ്ട് കൈവിട്ടുകളഞ്ഞത്. ന്യൂസിലാന്‍ഡിന് 8 പോയിന്റും ഇംഗ്ലണ്ടിന് 6 പോയിന്റുമാണുള്ളത്. 30ാം തിയതി ന്യൂഡല്‍ഹിയിലാണ് ആദ്യസെമി.
ഒന്നാം ഗ്രൂപ്പിലെ ചാമ്പ്യന്മാരായ വെസ്റ്റിന്‍ഡീസാണ് ഇന്ത്യയുടെ എതിരാളികള്‍. തുല്യശക്തികള്‍ തമ്മിലുള്ള പോരാട്ടത്തിനായിരിക്കും രണ്ടാം സെമി സാക്ഷ്യം വഹിക്കുക. പരിക്കേറ്റ ഓള്‍റൌണ്ടര്‍ യുവരാജ് സിങ് സെമിയില്‍ ഇന്ത്യക്കായി പാഡണിയാന്‍ സാധ്യതയില്ല. ഓസീസിനെതിരായ മത്സരത്തില്‍ പരിക്കേറ്റ യുവരാജ് സിങ്ങിന് പകരം മനീഷ് പാണ്ഡെയായിരിക്കും കളത്തിലിറങ്ങുക. ഫൈനല്‍ പ്രതീക്ഷിച്ചിറങ്ങുന്ന ആതിഥേയര്‍ക്ക് യുവരാജിന്റെ അഭാവം വെല്ലുവിളിയായേക്കുമെന്നാണ് കരുതപ്പെടുന്നത്. ആദ്യ മൂന്ന് മത്സരങ്ങളില്‍ ആധികാരിക ജയം നേടിയ വെസ്റ്റിന്‍ഡീസിന് അവസാന മത്സരത്തില്‍ അഫ്ഗാനെതിരെ ഞെട്ടിക്കുന്ന തോല്‍വി നേരിടേണ്ടി വന്നു. ഇന്ത്യയാണെങ്കില്‍ പാകിസ്താനോട് ഒഴികെ മറ്റെല്ലാവരുമായും കഷ്ടപ്പെട്ടാണ് ജയിച്ചത്. ഇന്ത്യ- വിന്‍ഡീസ് പോരാട്ടത്തിന് 31 ന് മുംബൈ വേദിയാകും. ഏപ്രില്‍ മൂന്നിന് കൊല്‍ക്കത്തയിലാണ് ഫൈനല്‍.