Sports
ഇന്ത്യയുടെ കോച്ചാകാന്‍ സെവാഗുംഇന്ത്യയുടെ കോച്ചാകാന്‍ സെവാഗും
Sports

ഇന്ത്യയുടെ കോച്ചാകാന്‍ സെവാഗും

Subin
|
20 May 2018 9:51 AM GMT

മികച്ച പ്രകടനം കണക്കിലെടുത്ത് കുംബ്ലെ തന്നെ പരിശീലകനായി തുടരുമെന്ന റിപ്പോര്‍ട്ടുകള്‍ക്കിടെയാണ് പരിശീലകസ്ഥാനത്തേക്ക് അപേക്ഷ ക്ഷണിച്ചത്.

ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്റെ പരിശീലകസ്ഥാനത്തേക്ക് അപേക്ഷ നല്‍കിയത് അഞ്ചുപേര്‍. അപേക്ഷ നല്‍കേണ്ട കാലാവധി ബുധനാഴ്ച്ച തീര്‍ന്നതോടെയാണ് ബിസിസിഐ അപേക്ഷകരുടെ പട്ടിക പുറത്തുവിട്ടത്. മുന്‍ താരം വീരേന്ദ്ര സെവാഗ് അടക്കം മൂന്ന് പേര്‍ ഇന്ത്യക്കാരാണ്.

സെവാഗിന് പുറമേ നിലവിലെ ഇന്ത്യന്‍ പരിശീലകന്‍ അനില്‍ കുംബ്ലെയും ലാല്‍ ചന്ദ് രജ്പുതുമാണ് ഇന്ത്യക്കാരായ അപേക്ഷകര്‍. മുന്‍ ശ്രീലങ്കന്‍ കോച്ച് ടോം മൂഡി ഇംഗ്ലണ്ടില്‍ നിന്നുള്ള റിച്ചാര്‍ഡ് പൈബസ് എന്നിവരാണ് മറ്റ് അപേക്ഷകര്‍. റിച്ചാര്‍ഡ് പൈബസ് നേരത്തെ പാകിസ്താന്‍ ടീമിന്റെ പരിശീലകനായിരുന്നു.

മെയ് 25നാണ് ഇന്ത്യന്‍ ക്രിക്കറ്റ് ബോര്‍ഡ് ദേശീയ ടീമിന്റെ പരിശീലക സ്ഥാനത്തേക്കുള്ള അപേക്ഷ ക്ഷണിച്ചത്. ഐസിസി ട്രോഫിയോടെ കുംബ്ലെയുടെ കാലാവധി അവസാനിക്കുകയാണ്. മികച്ച പ്രകടനം കണക്കിലെടുത്ത് കുംബ്ലെ തന്നെ പരിശീലകനായി തുടരുമെന്ന റിപ്പോര്‍ട്ടുകള്‍ക്കിടെയാണ് പരിശീലകസ്ഥാനത്തേക്ക് അപേക്ഷ ക്ഷണിച്ചത്. ക്യാപ്റ്റന്‍ കോഹ്ലിയും പരിശീലകന്‍ കുബ്ലെയും തമ്മിലുള്ള അകല്‍ച്ചയാണ് പുതിയ നീക്കത്തിന് പിന്നിലെന്നും റിപ്പോര്‍ട്ടുകളുണ്ടായിരുന്നു.

കഴിഞ്ഞ ജൂലൈയില്‍ പരിശീലകനായി ചുമതലയേറ്റ കുംബ്ലെക്കു കീഴില്‍ ഇന്ത്യ അഞ്ച് പരമ്പരകള്‍ വിജയിച്ചു. നാലെണ്ണം ഇന്ത്യയിലും ഒരെണ്ണം വെസ്റ്റിന്‍ഡീസിലുമായിരുന്നു വിജയം.

Similar Posts