സിനദിന്‍ സിദാന് ഇന്ത്യയില്‍; ഊഷ്മള സ്വീകരണമൊരുക്കി ആരാധകര്‍
|ഫ്രഞ്ച് ഫുട്ബോള്‍ ഇതിഹാസവും റയല്‍ മാഡ്രിഡിന്റെ പരിശീലകനുമായ സിനദിന്‍ സിദാന് ഇന്ത്യയിലെത്തി.
ഫ്രഞ്ച് ഫുട്ബോള്‍ ഇതിഹാസവും റയല്‍ മാഡ്രിഡിന്റെ പരിശീലകനുമായ സിനദിന്‍ സിദാന് ഇന്ത്യയിലെത്തി. മുംബൈ വിമാനത്താവളത്തിലെത്തിയ സിദാന് ആരാധകര്‍ ഊഷ്മള സ്വീകരണമാണൊരുക്കിയത്. മുംബൈ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന റിയല്‍ എസ്റ്റേറ്റ് കമ്പനിയുടെ ബ്രാന്‍ഡ് അംബാസിഡറായ സിദാന് കമ്പനിയുമായുള്ള കരാര്‍ അനുസരിച്ചാണ് ഇന്ത്യയിലെത്തിയത്. സുരക്ഷാ അകമ്പടിയോടെയാണ് സിദാന് മുംബൈ വിമാനത്താവള ടെര്‍മിനലില്‍ നിന്നു പുറത്തെത്തിയത്. നാളെ കമ്പനിയുടെ പ്രോജക്ട് സിദാന് അവതരിപ്പിക്കും. തുടര്‍ന്ന് വാര്‍ത്താസമ്മേളനത്തിലും പങ്കെടുക്കും.
ഒരു ദിവസം മുംബൈയില്‍ ചെലവഴിക്കുന്ന സിദാന് ജൂണ്‍ 12ന് തിരിച്ച് പോകും. 1998 ല്‍ ഫ്രാന്‍സിന് ലോകകപ്പ് സമ്മാനിക്കുന്നതില്‍ നിര്‍ണായക പങ്കുവഹിച്ച സിദാന് പരിശീലക കുപ്പായത്തിലും മികച്ച പ്രകടനമാണ് കാഴ്ച്ചവെക്കുന്നത്. മെയ് 28ന് ചാമ്പ്യന്‍സ് ലീഗ് ഫൈനല്‍ പോരാട്ടത്തിനായി റയല്‍ ഇറങ്ങുമ്പോള്‍ പരിശീലകനെന്ന നിലയില്‍ സിദാന്റെ കരിയറിലെ പ്രധാനപ്പെട്ട മത്സരമാകുമത്. റയല്‍ ചാമ്പ്യന്‍സ് ലീഗ് കിരീടത്തില്‍ മുത്തമിട്ടാല്‍ കളിക്കാരനെന്ന നിലയിലും പരിശീലകനെന്ന നിലയിലും ഈ നേട്ടം സ്വന്തമാക്കിയവരുടെ പട്ടികയിലും സിദാന് ഇടം കണ്ടെത്താനാകും. സീസോ എന്ന ഓമനപ്പേരിലറിയപ്പെടുന്ന സിനദിന്‍ സിദാന് അള്‍ജീരിയന്‍ വംശജനാണ്. 1998 ലാദ്യമായി ഫ്രാന്‍സ് ബ്രസീലിനെ തോല്പിച്ച് ലോകകപ്പ് നേടിയത് സിദാന്റെ ഹെഡ്ഡിംഗിലൂടെ നേടിയ പ്രശസ്തമായ രണ്ടു ഗോളുകളിലൂടെയാണ്. 1998, 2000, 2003 എന്നീ വര്‍ഷങ്ങളില്‍ ഫിഫ വേള്‍ഡ് പ്ളെയര്‍ കിരീടം അദ്ദേഹത്തിന് ലഭിച്ചു. 2006ലെ ലോകകപ്പില്‍ സ്വര്‍ണപാദുകത്തിനും അദ്ദേഹം തെരഞ്ഞെടുക്കപ്പെട്ടു.
Zinedine Zidane Takes Mumbai by StormFrench football legend Zinedine Zidane arrived in #Mumbai with his wife Veronique on Thursday as swarms of fans greeted him at the international airport while police escorted him through. The Real Madrid C.F. coach is expected to endorse a real estate group’s upcoming project in Bandra Kurla Complex. Read: http://goo.gl/3nqZso
Posted by NDTV Sports on Thursday, June 9, 2016