Sports
ധോണിയുടെ അലസത മുതലാക്കിയ ഷാമിയാണ് താരംധോണിയുടെ അലസത മുതലാക്കിയ ഷാമിയാണ് താരം
Sports

ധോണിയുടെ അലസത മുതലാക്കിയ ഷാമിയാണ് താരം

Subin
|
21 May 2018 6:40 AM GMT

സാധാരണ വേഗതയില്‍ ഓടിയിരുന്നെങ്കില്‍ ബുദ്ധിമുട്ടില്ലാതെ ധോണി റണ്‍ പൂര്‍ത്തിയാക്കുമായിരുന്നു. എന്നാല്‍ വേഗത കുറച്ചതോടെ അവസരം ധോണിയെ പുറത്താക്കാനാണെന്ന് മണത്തറിഞ്ഞ മുഹമ്മദ് ഷാമി അതിവേഗ ഏറില്‍ വിക്കറ്റ് തെറിപ്പിക്കുകയായിരുന്നു...

എതിര്‍ താരങ്ങളുടെ ഒരു നിമിഷത്തെ അശ്രദ്ധയെ വിക്കറ്റാക്കിയും റണ്ണാക്കിയും മാറ്റുന്നതില്‍ മഹേന്ദ്ര സിംങ് ധോണിയുടെ കഴിവ് നേരത്തെ ഏറെ പ്രശംസിക്കപ്പെട്ടിട്ടുള്ളതാണ്. റൈസിംഗ് പൂനെ സൂപ്പര്‍സ്റ്റാര്‍സും ഡല്‍ഹി ഡെയര്‍ഡെവിള്‍സും തമ്മില്‍ നടന്ന മത്സരത്തിനിടെയും അത്തരം അലസതയുടെ നിമിഷമുണ്ടായി. സാധാരണ വേട്ടക്കാരന്റെ റോളിലായിരുന്ന ധോണി ഇത്തവണ ഇരയുടെ വേഷത്തിലേക്ക് മാറിയെന്ന് മാത്രം. ധോണിയുടെ പുറത്താവലിനെ തുടര്‍ന്ന് മത്സരം പൂനെയുടെ പിടിവിട്ട് പോവുകയും ചെയ്തു.

ആറ് വിക്കറ്റ് കയ്യിലിരിക്കെ 16 പന്തില്‍ നിന്നും 35 റണ്ണാണ് ധോണിയുടെ പൂനെക്ക് വേണ്ടിയിരുന്നത്. 36 പന്തില്‍ നിന്നും 46 റണ്ണെടുത്ത മനോജ് തിവാരി മറുതലയ്ക്കല്‍ മികച്ച ഫോമിലായിരുന്നു. അഞ്ച് റണ്ണിലെത്തി നില്‍കെ പതിനേഴാം ഓവറിലെ രണ്ടാം പന്ത് ഷോട്ട് ഫൈന്‍ ലെഗി സൈഡിലേക്ക് തട്ടിയിട്ട് ഓടിയ ധോണി തിവാരി മറുതലയ്ക്കലെത്തിയോ എന്ന് ഉറപ്പിക്കാനാണ് ശ്രമിച്ചത്. സാധാരണ വേഗതയില്‍ ഓടിയിരുന്നെങ്കില്‍ ബുദ്ധിമുട്ടില്ലാതെ ധോണി റണ്‍ പൂര്‍ത്തിയാക്കുമായിരുന്നു. എന്നാല്‍ വേഗത കുറച്ചതോടെ അവസരം ധോണിയെ പുറത്താക്കാനാണെന്ന് മണത്തറിഞ്ഞ മുഹമ്മദ് ഷാമി അതിവേഗ ഏറില്‍ വിക്കറ്റ് തെറിപ്പിക്കുകയായിരുന്നു. കണക്കു കൂട്ടല്‍ ഇവിടെ പിഴച്ച ധോണി ക്രീസിലെത്താന്‍ അവസാന ശ്രമം നടത്തിയെങ്കിലും പരാജയപ്പെട്ടു.

ധോണി മത്സരം ഫിനിഷ് ചെയ്യിക്കുമെന്ന് കരുതിയിരുന്ന ആരാധകരെ നിരാശരാക്കി അദ്ദേഹം മടങ്ങി. ആ ഒരൊറ്റ റണ്ണൗട്ടിലൂടെ ഡല്‍ഹി ഡയര്‍ ഡെവിള്‍സിന് കൂടുതല്‍ അനുകൂലമായി മത്സരം മാറുകയും ഏഴ് റണ്‍സിന് അവര്‍ ജയിക്കുകയും ചെയ്തു.

https://t.co/8zqYfXjOwX

— subin (@zubahan) May 13, 2017

Related Tags :
Similar Posts