Sports
ഒന്നാം ഏകദിനത്തിന് മുന്നോടിയായി ധോണി - കൊഹ്‍ലി പോര്ഒന്നാം ഏകദിനത്തിന് മുന്നോടിയായി ധോണി - കൊഹ്‍ലി പോര്
Sports

ഒന്നാം ഏകദിനത്തിന് മുന്നോടിയായി ധോണി - കൊഹ്‍ലി പോര്

admin
|
21 May 2018 7:09 AM GMT

പരിശീലനത്തിന്‍റെ ഭാഗമായി നടന്ന ഫുട്ബോള്‍ മത്സരത്തിലാണ് രണ്ട് വ്യത്യസ്ത ടീമുകളുടെ നായകരുടെ വേഷത്തില്‍ ഇരുവരും കളത്തിലിറങ്ങിയത്

ശ്രീലങ്കക്കെതിരായ ഒന്നാം ഏകദിനത്തിനായി എത്തിയ ഇന്ത്യന്‍ ടീമിലെ ശ്രദ്ധാകേന്ദ്രം മുന്‍ നായകന്‍ മഹേന്ദ്ര സിങ് ധോണിയാണ്. ഏകദിന, ട്വന്‍റി20 മത്സരങ്ങള്‍ക്കായി ടീമിനോടൊപ്പം ചേര്‍ന്ന മഹി കഠിന പ്രയത്നത്തിലാണ്. യുവരാജ് ഒഴിവാക്കപ്പെട്ടതും ധോണിയുടെ മോശം ഫോമും മുഖ്യ സെലക്ടര്‍ എംഎസ്കെ പ്രസാദിന്‍റെ മുന്നറിയിപ്പിന്‍റെ സ്വരവുമെല്ലാം കൂട്ടി വായിക്കുന്ന ധോണി ആരാധകര്‍ ആ ബാറ്റില്‍ നിന്നും എല്ലാറ്റിനും ഉത്തരമുണ്ടാകുമെന്ന വിശ്വാസത്തിലാണ്.


ഇതിനിടെ നായകന്‍ കൊഹ്‍ലിയും ധോണിയും പരസ്പരം ചേരി തിരിഞ്ഞ് പോരാടുന്ന ദൃശ്യത്തിനും ആരാധകര്‍ സാക്ഷികളായി. പരിശീലനത്തിന്‍റെ ഭാഗമായി നടന്ന ഫുട്ബോള്‍ മത്സരത്തിലാണ് രണ്ട് വ്യത്യസ്ത ടീമുകളുടെ നായകരുടെ വേഷത്തില്‍ ഇരുവരും കളത്തിലിറങ്ങിയത്. നാളെയാണ് പരമ്പരയിലെ ആദ്യ മത്സരം.

Similar Posts