Sports
നൂറ്റാണ്ട് താണ്ടി കാല്‍പന്തിന്റെ മഹാമേളനൂറ്റാണ്ട് താണ്ടി കാല്‍പന്തിന്റെ മഹാമേള
Sports

നൂറ്റാണ്ട് താണ്ടി കാല്‍പന്തിന്റെ മഹാമേള

admin
|
21 May 2018 5:39 PM GMT

കോപ്പ അമേരിക്കയുടെ നൂറാം പതിപ്പ് ശനിയാഴ്ച

കോപ്പ അമേരിക്കയുടെ നൂറാം പതിപ്പിന് രണ്ട് ദിവസം കൂടി. ശനിയാഴ്ച രാവിലെ 7 മണിക്കാണ് ആദ്യ മത്സരം. ആതിഥേയരായ അമേരിക്കയും കൊളംബിയയും ആദ്യ മത്സരത്തില്‍ ഏറ്റുമുട്ടും. പതിവിന് വിപരീതമായി അമേരിക്കയിലാണ് ഇത്തവണ മത്സരങ്ങള്‍.

നൂറ്റാണ്ട് താണ്ടുകയാണ് കാല്‍പന്തിന്റെ മഹാമേള. ലാറ്റിനമേരിക്കയിലെ കോപ്പയില്‍ നിറയുന്ന കളിക്ക് നൂറാം വര്‍ഷത്തില്‍ വീര്യം കൂട്ടാന്‍ ഇത്തവണ കൂടുതല്‍ സംഘങ്ങളുണ്ട്. തെക്കേ അമേരിക്കയില്‍ നിന്ന് കളം നിറയുന്ന പത്ത് സംഘത്തോടെപ്പം അമേരിക്കന്‍ കോണ്‍ഫെഡറേഷനായ കോണ്‍കകാഫിലെ ആറ് സംഘങ്ങളും ഇത്തവണ പന്ത് തട്ടും.

ടൂര്‍ണമെന്‍റ് ലാറ്റിനമേരിക്ക കടക്കുന്നത് നൂറ് വര്‍ഷത്തിലാദ്യം.. അമേരിക്കയിലെ പത്ത് നഗരങ്ങളിലെ പത്ത് വേദികളിലാണ് കോപ്പയുടെ ആരവമുയരുക. ശനിയാഴ്ച തുടങ്ങുന്ന കോപ്പ ആവേശത്തിന് ജൂണ്‍ 26നാണ് അവസാനമാകുക.

ലാറ്റിനമേരിക്കയില്‍ ഫുട്‌ബോള്‍ കളിയല്ല, കളിനിലങ്ങളില്‍ അത് ജീവിതം തന്നെയാണ്‌. ആരെയും മോഹിപ്പിക്കുന്ന അര്‍ജന്റീന, നൃത്തം ചവിട്ടുന്ന ബ്രസീല്‍, ഉയര്‍ത്തെഴുന്നേല്‍ക്കുന്ന കൊളംബിയ, കഴിഞ്ഞ കോപ്പയുടെ ചിരി മാറാത്ത ചിലി, അതിര്‍ത്തികള്‍ ഭേഭിച്ച അമേരിക്ക.. കണ്ണടിക്കാതിരിക്കാം ഇനി കോപ്പയുടെ കളിയഴകിന്...

Related Tags :
Similar Posts