Sports
പരാതിയില്‍ ഉറച്ചു നില്‍ക്കുന്നു; മാരത്തണിനിടെ ഇന്ത്യന്‍ പോസ്റ്റില്‍ ദേശീയപതാക പോലുമുണ്ടായിരുന്നില്ലെന്ന് ജെയ്ഷപരാതിയില്‍ ഉറച്ചു നില്‍ക്കുന്നു; മാരത്തണിനിടെ ഇന്ത്യന്‍ പോസ്റ്റില്‍ ദേശീയപതാക പോലുമുണ്ടായിരുന്നില്ലെന്ന് ജെയ്ഷ
Sports

പരാതിയില്‍ ഉറച്ചു നില്‍ക്കുന്നു; മാരത്തണിനിടെ ഇന്ത്യന്‍ പോസ്റ്റില്‍ ദേശീയപതാക പോലുമുണ്ടായിരുന്നില്ലെന്ന് ജെയ്ഷ

Damodaran
|
22 May 2018 7:04 PM GMT

തന്‍റെ ഭാഗത്തു നിന്നും കൂടുതല്‍ വെളിപ്പെടുത്തലുകള്‍ ഇല്ലാതാക്കാനായി ബോധപൂര്‍വ്വമാണോ തന്നെ നിര്‍ബന്ധിച്ച് ആശുപത്രിയിലാക്കിയതെന്ന് സംശയിക്കുന്നതായും ജെയ്ഷ മീഡിയവണിനോട് പറഞ്ഞു

റിയോ ഒളിമ്പിക്സില്‍ മാരത്തണ് മത്സരത്തിനിടെ തനിക്ക് വെള്ളം ലഭിച്ചില്ലെന്ന പരാതിയില്‍ ഉറച്ചുനില്ക്കുന്നുവെന്ന് ഒളിമ്പ്യന് ഒപി ജെയ്ഷ. താന് പറഞ്ഞത് മാറ്റിപ്പറഞ്ഞുവെന്ന വാര്ത്തകള് തെറ്റാണ്. താന് പറഞ്ഞത് കളവാണെന്ന കോച്ചിന്റെയും അത്‍ലറ്റിക്സ് ഫെഡറേഷന്റെയും നിലപാട് വിഷമമുണ്ടാക്കി. വയനാട്ടുകാരിയായത് കൊണ്ട് മാത്രമാണ് ആ സമയം താന് മരിക്കാതിരുന്നതെന്നും ജെയ്ഷ മീഡിയവണിനോട് പറഞ്ഞു മാരത്തണ് മത്സരത്തിനിടെ ഇന്ത്യന് പോസ്റ്റില് വെള്ളം മാത്രമല്ല പതാക പോലുമില്ലായിരുന്നു. മറ്റെല്ലാ രാജ്യത്തിന്റെ പോസ്റ്റുകളിലും അവരുടെ പതാകകളുണ്ടായിരുന്നു. ഇത് കൂടുതല് നിരാശപ്പെടുത്തിയെന്നും ജെയ്ഷ പറഞ്ഞു.

ജെയ്ഷ വിവാദവുമായി ബന്ധപ്പെട്ട് പ്രമുഖ സ്പോര്‍ട്ട് ലേഖകന്‍ ഡോ മുഹമദ് അഷ്‌റഫിന്‍റെ നിലപാട് വായിക്കാംhttp://www.mediaonetv.in/column/sports/30-jeyss-prrnynyt-nunnyllennaal-asnbndhvun-vivrkkeett/

തനിക്ക് എച്ച്‍വണ്‍ എന്‍വണ്‍ ഇല്ലായിരുന്നു. നിര്‍ബന്ധിച്ച് ആശുപത്രിയില്‍ അഡ്മിറ്റ് ചെയ്യുകയാണ് ഉണ്ടായത്. തന്‍റെ ഭാഗത്തു നിന്നും കൂടുതല്‍ വെളിപ്പെടുത്തലുകള്‍ ഇല്ലാതാക്കാനായി ബോധപൂര്‍വ്വമാണോ ഇത് ചെയ്തതെന്ന് സംശയിക്കുന്നതായും ജെയ്ഷ ആരോപിച്ചു.


2019 വരെ താന്‍ മത്സരരംഗത്തുണ്ടാകുമെന്ന് ജെയ്ഷ വ്യക്തമാക്കി. മാരത്തണ്‍ മത്സര രംഗത്ത് നിന്ന് വിരമിക്കുകയാണെന്ന വാര്‍ത്തകള്‍ക്കിടെയാണ്. ജെയ്ഷ നിലപാട് വ്യക്തമാക്കിയത്.

Similar Posts