ധോണിയുടെ മികവിന്റെ ക്രെഡിറ്റ് കൊഹ്ലിക്കെന്ന് ഗാംഗുലി
|ധോണിയില്‍ കൊഹ്ലിക്കുള്ള വിശ്വാസമാണ് ഇഷ്ടാനുസരം കളിക്കാന്‍ മുന്‍ നായകന് സ്വാതന്ത്ര്യം നല്‍കുന്നത്. അതൊരു നായകന്റെ വിശ്വാസമാണ്
മുന്‍ നായകന് മഹേന്ദ്രസിങ് ധോണിയുടെ സമീപകാലത്തെ മികച്ച പ്രകടനങ്ങള്‍ക്ക് നായകന് കൊഹ്ലിക്കാണ് നന്ദി പറയേണ്ടതെന്ന് മുന്‍ ഇന്ത്യന്‍ നായകന് സൌരവ് ഗാംഗുലി. ധോണിയില്‍ കൊഹ്ലിക്കുള്ള വിശ്വാസമാണ് ഇഷ്ടാനുസരം കളിക്കാന്‍ മുന്‍ നായകന് സ്വാതന്ത്ര്യം നല്‍കുന്നത്. അതൊരു നായകന്റെ വിശ്വാസമാണ്. 300ല്‍ അധികം ഏകദിനങ്ങള്‍ കളിച്ചിട്ടുള്ള ധോണി ഇതിനോടകം തന്നെ 9000 റണ്‍ കണ്ടെത്തിയിട്ടുണ്ട്. കളിക്കാരില്‍ പ്രകടമാക്കുന്ന വിശ്വാസമാണ് അവരെ വളര്‍ത്തുന്നതും തളര്‍ത്തുന്നതും. ഇന്നു കാണുന്ന ധോണി്ക് ഒരുപരിധിയധികം കൊഹ്ലിയാണ് കാരണക്കാരനാണെന്നാണ് എന്റെ വിശ്വാസം - ദാദ പറഞ്ഞു.
ജാക് കാലിസിനെയാണ് ഹാര്‍ദിക് പാണ്ഡ്യ മാതൃകയാക്കേണ്ടതെന്ന് ഗാംഗുലി അഭിപ്രായപ്പെട്ടു. ബാറ്റിംഗില്‍ തിളങ്ങുമ്പോള്‍ അതിന്റെ അലയൊലികള്‍ ബൌളിംഗിലും പ്രകടമാണ്. ഒരു ഓള് റൌണ്ടറുടെ ചുമതല അത്ര ചെറുതല്ല. ജാക് കാലിസാകണം മാതൃക. ക്രിക്കറ്റിന്റെ എല്ലാ ഫോര്‍മാറ്റുകളിലും അടുത്ത പത്തു വര്‍ഷം കളിക്കുന്നതിനെ കുറിച്ചാകണം പാണ്ഡ്യ ചിന്തിക്കേണ്ടതെന്നും സൌരവ് കൂട്ടിച്ചേര്‍ത്തു.