മെസിയില്ലാതെ എന്ത് ഫുട്ബോളെന്ന് നെയ്‍മര്‍
|അര്‍ജന്റീനന്‍ ഫുട്ബോള്‍ താരവും എഫ്‍സി ബാഴ്‍സലോണയുടെ കുന്തമുനയുമായ ലയണല്‍ മെസിയെ വാഴ്‍ത്തി ബ്രസീലിയന്‍ താരവും ബാഴ്‍സയില്‍ മെസിയുടെ സഹതാരവുമായ നെയ്‍മര്‍.
അര്‍ജന്റീനന്‍ ഫുട്ബോള്‍ താരവും എഫ്‍സി ബാഴ്‍സലോണയുടെ കുന്തമുനയുമായ ലയണല്‍ മെസിയെ വാഴ്‍ത്തി ബ്രസീലിയന്‍ താരവും ബാഴ്‍സയില്‍ മെസിയുടെ സഹതാരവുമായ നെയ്‍മര്‍. മെസിയില്ലാതെ ഫുട്ബോള്‍ പൂര്‍ണമാകില്ലെന്നാണ് നെയ്‍മറുടെ പക്ഷം. കോപ്പ അമേരിക്ക ടൂര്‍ണമെന്റ് ഫൈനലിലെ തോല്‍വിക്കൊടുവില്‍ മെസി അന്താരാഷ്ട്ര ഫുട്ബോളില്‍ നിന്നു വിരമിക്കുകയാണെന്ന് പ്രഖ്യാപിച്ചിരുന്നു. മെസിയുടെ തിരിച്ചുവരവിനായി പെലെ അടക്കമുള്ള താരങ്ങള്‍ രംഗത്തുവന്നിരുന്നു. ഇതിനിടെയാണ് മെസിയുടെ തിരിച്ചുവരവിനായി നെയ്‍മറും ശബ്ദമുയര്‍ത്തുന്നത്. ദേശീയ ടീമിനു വേണ്ടി കിരീടങ്ങള്‍ നേടിക്കൊടുക്കുന്നതില്‍ തുടര്‍ച്ചയായി പരാജിതനായ മെസി, പക്ഷേ ക്ലബ്ബ് ഫുട്ബോളില്‍ പകരംവെക്കാനില്ലാത്ത ഇതിഹാസമായി വളര്‍ന്നു. അഞ്ച് തവണ ബാലന്‍ ഡി ഓര്‍ പുരസ്കാരം തേടിയെത്തിയ മെസി, നാലു തവണ ചാമ്പ്യന്‍സ് ലീഗ് കിരീടവും മൂന്നു ക്ലബ്ബ് ലോകകപ്പും എട്ട് ലാലിഗ കിരീടവും ചൂടിയിട്ടുണ്ട്. ''മെസിയുടെ വിരമിക്കാനുള്ള തീരുമാനത്തെ താന്‍ മാനിക്കുന്നു. മെസിയില്ലാതെ ഫുട്ബോള്‍ ഫുട്ബോളാകില്ല. മെസിയില്ലാതെയുള്ള അര്‍ജന്റീനന്‍ ടീമിനെ സങ്കല്‍പ്പിക്കാന്‍ പോലും കഴിയില്ല''- നെയ്മര്‍ പറയുന്നു.