Sports
Sports
സി കെ വിനീതിന്റെ ജോലിക്കാര്യത്തില്‍ കായികമന്ത്രി ഇടപെടുന്നു
|24 May 2018 8:28 AM GMT
രാജ്യത്തിന്റെ അഭിമാനമായ വിനീതിനെപ്പോലുള്ള താരങ്ങള്‍ക്കെതിരായ നീക്കം കായിക മേഖലക്ക് തിരിച്ചടിയുണ്ടാക്കുമെന്ന് മന്ത്രി കത്തില്‍ ചൂണ്ടിക്കാട്ടി...
രാജ്യാന്തര ഫുട്ബോള്‍ താരം സി കെ വിനീതിന്റെ ജോലിക്കാര്യത്തില്‍ കായിക മന്ത്രി ഇടപെടുന്നു. വിനീതിനെ ജോലിയില്‍ നിന്ന് പിരിച്ചുവിടരുതെന്നാവശ്യപ്പെട്ട് കായിക മന്ത്രി എ സി മൊയ്തീന് കംപ്ട്രോളര്‍ ആന്‍ഡ് ഓഡിറ്റര്‍ ജനറല്‍ ഓഫ് ഇന്ത്യ ശശികാന്ത് ശര്‍മ്മക്ക് കത്തയച്ചു. രാജ്യത്തിന്റെ അഭിമാനമായ വിനീതിനെപ്പോലുള്ള താരങ്ങള്‍ക്കെതിരായ നീക്കം കായിക മേഖലക്ക് തിരിച്ചടിയുണ്ടാക്കുമെന്ന് മന്ത്രി കത്തില്‍ ചൂണ്ടിക്കാട്ടി. ഭാവി താരങ്ങളെ രംഗത്ത് നിന്ന് പിന്നോട്ടടിപ്പിക്കുമെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.