Sports
ജീവന്മരണ പോരാട്ടത്തിന് മുംബൈയും കൊല്‍ക്കത്തയുംജീവന്മരണ പോരാട്ടത്തിന് മുംബൈയും കൊല്‍ക്കത്തയും
Sports

ജീവന്മരണ പോരാട്ടത്തിന് മുംബൈയും കൊല്‍ക്കത്തയും

Subin
|
25 May 2018 6:46 PM GMT

വിജയികള്‍ ഫൈനലില്‍ റൈസിങ് പൂനെ ജയന്റ്‌സുമായി ഏറ്റുമുട്ടും.

ഐപിഎല്‍ രണ്ടാം ക്വാളിഫയറില്‍ ഇന്ന് മുംബൈ ഇന്ത്യന്‍സ് കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിനെ നേരിടും. ബാംഗളൂരു ചിന്നസ്വാമി സ്‌റ്റേഡിയത്തിലാണ് മല്‍സരം. വിജയികള്‍ ഫൈനലില്‍ റൈസിങ് പൂനെ ജയന്റ്‌സുമായി ഏറ്റുമുട്ടും.

ആദ്യ ക്വാളിഫയറില്‍ പൂനെയോട് പരാജയമറിഞ്ഞ മുംബൈ ഇന്ത്യന്‍സ്. എലിമിനേറ്റില്‍ നിലവിലെ ജേതാക്കളായ ഹൈദരാബദിനെ കീഴടക്കിയ കൊല്‍ക്കത്ത. ജീവന്‍മരണ പോരാട്ടത്തിനാണ് മുംബൈയും കൊല്‍ക്കത്തയും ചിന്നസ്വാമി സ്‌റ്റേഡിയത്തില്‍ ഇറങ്ങുന്നത്. സീസണില്‍ സ്ഥിരതയുളള ടീമായിരുന്നു മുംബൈ. പതിനാല് കളികളില്‍ നിന്ന് പത്ത് ജയവും നാല് തോല്‍വിയുമുള്‍പ്പെടെ ഒന്നാം സ്ഥാനക്കാരായി ആദ്യ ക്വാളിഫയറിലെത്തി. എന്നാല്‍ പൂനെയോട് 20 റണ്‍സിന്റെ തോല്‍വിയറിഞ്ഞു.

പാര്‍ഥീവ് പട്ടേലൊഴികെയുളള മുന്‍നിര ബാറ്റ്‌സ്മാന്‍മാര്‍ക്ക് മികച്ച സ്‌ക്കോര്‍ കണ്ടെത്താനാവാതെ പോയതാണ് പൂനെക്കെതിരെ തിരിച്ചടിയായത്. സിമ്മണ്‍സ്, രോഹിത് ശര്‍മ്മ, കീറണ്‍ പൊളളാര്‍ഡ് എന്നിവര്‍ കൊല്‍ക്കത്തക്കെതിരെ ഫോമിലെത്തിയാല്‍ മുംബൈക്ക് അനായാസം കലാശപ്പോരിലെത്താം. എലിമിനേറ്ററില്‍ ഹൈദരാബാദിനെ ഏഴ് വിക്കറ്റിന് തോല്‍പ്പിച്ചതിന്റെ ആത്മവിശ്വാസത്തിലാണ് കൊല്‍ക്കത്ത.

സീസണിന്റെ തുടക്കത്തില്‍ മികച്ച ജയങ്ങളുമായി മുന്നേറിയ ഗംഭീറിനും സംഘത്തിനും അവസാന മല്‍സരങ്ങളില്‍ അടിപതറി. ഗംതം ഗംഭീര്‍, റോബിന്‍ ഉത്തപ്പ, ക്രിസ് ലിന്‍, സുനില്‍ നരേന്‍ എന്നിവരുടെ ബാറ്റിങ് കരുത്തിലാണ് കൊല്‍ക്കത്തയുടെ പ്രതീക്ഷ.

Related Tags :
Similar Posts