Sports
വിജയിക്കണമെങ്കില്‍ വേദനിപ്പിക്കുന്ന തരത്തില്‍ തുറന്നു പറച്ചില്‍ വേണ്ടിവരുമെന്ന് കൊഹ്‍ലിവിജയിക്കണമെങ്കില്‍ വേദനിപ്പിക്കുന്ന തരത്തില്‍ തുറന്നു പറച്ചില്‍ വേണ്ടിവരുമെന്ന് കൊഹ്‍ലി
Sports

വിജയിക്കണമെങ്കില്‍ വേദനിപ്പിക്കുന്ന തരത്തില്‍ തുറന്നു പറച്ചില്‍ വേണ്ടിവരുമെന്ന് കൊഹ്‍ലി

admin
|
25 May 2018 10:24 PM GMT

ഞാനുള്‍പ്പെടെയുള്ള ടീമിന് എവിടെയാണ് തെറ്റിയതെന്ന് അവരോട് വ്യക്തമാക്കേണ്ടതുണ്ട്. ഇത് തീവ്രതയോടെ ഉള്‍ക്കൊണ്ട് മുന്നേറണം. ദശലക്ഷങ്ങളുടെ ഇടയില്‍ നിന്നും ടീമംഗങ്ങളായി തെരഞ്ഞെടുക്കുന്നത് ഇതിന് വേണ്ടിയാണ്.

വിജയം അനിവാര്യമായ ഘട്ടങ്ങളില്‍ ടീം അംഗങ്ങളെ വേദനിപ്പിക്കുന്ന തരത്തിലുള്ള തുറന്നു പറച്ചില്‍ അനിവാര്യമായി വരുമെന്ന് ഇന്ത്യന്‍ നായകന്‍ വിരാട് കൊഹ്‍ലി. ദക്ഷിണാഫ്രിക്കക്കെതിരെയുള്ള മത്സരം ആധികാരികമായി സ്വന്തമാക്കി സെമി ബെര്‍ത്ത് ഉറപ്പിച്ച ശേഷമായിരുന്നു കൊഹ്‍ലിയുടെ പ്രതികരണം. ശ്രീലങ്കക്കെതിരായ മത്സരത്തിലെ അപ്രതീക്ഷിത പരാജയം ഏല്‍പ്പിച്ച ആഘാതത്തിന് ശേഷം ടീമിനെ തിരിച്ചുവരവിന് പ്രേരിപ്പിച്ചതിന് പിന്നിലെ തന്‍റെ പങ്ക് പറയാതെ പറയുകയായിരുന്നു ഇന്ത്യന്‍ നായകന്‍.

നായകനെന്ന നിലയില്‍ സത്യസന്ധനായിരിക്കിണം. ചിലപ്പോള്‍ സഹതാരങ്ങളെ മുറിപ്പെടുത്തുന്ന തരത്തില്‍ സംസാരിക്കേണ്ടി വരും. ഞാനുള്‍പ്പെടെയുള്ള ടീമിന് എവിടെയാണ് തെറ്റിയതെന്ന് അവരോട് വ്യക്തമാക്കേണ്ടതുണ്ട്. ഇത് തീവ്രതയോടെ ഉള്‍ക്കൊണ്ട് മുന്നേറണം. ദശലക്ഷങ്ങളുടെ ഇടയില്‍ നിന്നും ടീമംഗങ്ങളായി തെരഞ്ഞെടുക്കുന്നത് ഇതിന് വേണ്ടിയാണ്. ഒരേ തെറ്റുകള്‍ ആവര്‍ത്തിക്കുന്നതില്‍ പ്രസക്തിയില്ല. രണ്ടോ മൂന്നോ കളിക്കാരോട് ഇത് ആവശ്യപ്പെടുകയല്ല, മറിച്ച് ഓരോ കളിക്കാരനോടും തെറ്റുകള്‍ മനസിലാക്കി തിരുത്താനാണ് ആവശ്യപ്പെടുന്നത്. ഇത് എല്ലാവരും ഫലപ്രദമായി നടപ്പിലാക്കുന്നുണ്ടെന്നത് സന്തോഷകരമാണ് - കൊഹ്‍ലി പറഞ്ഞു.

Similar Posts