Sports
അമ്പോ എന്തൊരു ഷോട്ട്, ഭുവിക്ക് മുന്നില്‍ നമിച്ച് കൊഹ്‍ലിഅമ്പോ എന്തൊരു ഷോട്ട്, ഭുവിക്ക് മുന്നില്‍ നമിച്ച് കൊഹ്‍ലി
Sports

അമ്പോ എന്തൊരു ഷോട്ട്, ഭുവിക്ക് മുന്നില്‍ നമിച്ച് കൊഹ്‍ലി

admin
|
25 May 2018 12:07 PM GMT

ശതകം പൂര്‍ത്തിയാക്കി ക്രീസിന്‍റെ മറുവശത്ത് നിലയുറപ്പിച്ചിരുന്ന കൊഹ്‍ലിയെ ഒരു നിമിഷം ആ ഷോട്ട് അത്ഭുതപ്പെടുത്തി.

ബൌളിങില്‍ ഭുവനേശ്വര്‍ കുമാര്‍ എതിരാളികള്‍ക്ക് ഒരു പേടി സ്വപ്നമാണ്. എന്നാല്‍ കിവികള്‍ക്കെതിരായ ആദ്യ ഏകദിനത്തില്‍ ഭുവനേശ്വറിന് മുന്നില്‍ നായകന്‍ വിരാട് കൊഹ്‍ലി ശിരസ് നമിച്ചത് ആ ബാറ്റിങിന് മുന്നിലാണ്. ഇന്ത്യയുടെ നാല്‍പ്പത്തിയൊമ്പതാമത് ഓവറിലെ അവസാന പന്തിലാണ് സംഭവം. വാലറ്റക്കാരനെ ഭയപ്പെടുത്തുക എന്ന ലക്ഷ്യത്തോടെ ആഡം മില്നര്‍ എറിഞ്ഞത് ഒന്നാന്തരം ബൌണ്‍സര്‍. ഇതിനെ നേരിടാന്‍ സുസജ്ജനായിരുന്ന ഭുവനേശ്വര്‍ കുമാര്‍ പന്ത് ലോങ് ഓണിന് മുകളിലൂടെ കാണികളുടെ ഇടയിലേത്ത് പറത്തി.

ശതകം പൂര്‍ത്തിയാക്കി ക്രീസിന്‍റെ മറുവശത്ത് നിലയുറപ്പിച്ചിരുന്ന കൊഹ്‍ലിയെ ഒരു നിമിഷം ആ ഷോട്ട് അത്ഭുതപ്പെടുത്തി. ഭുവിക്ക് മുന്നില്‍ ശിരസ് നമിച്ചാണ് കൊഹ്‍ലി തന്‍റെ ആദരം പ്രകടമാക്കിയത്.

Similar Posts