മുഹമ്മദലിയുടെ ഓര്‍മകളില്‍ ഒരു ജനത
|അന്തരിച്ച ബോക്സിംഗ് ഇതിഹാസം മുഹമ്മദലിയുടെ ഓര്‍മ്മകളുറങ്ങുന്ന ആര്‍ട് ഗ്യാലറിയിലേക്ക് സന്ദര്‍ശക പ്രവാഹം.
അന്തരിച്ച ബോക്സിംഗ് ഇതിഹാസം മുഹമ്മദലിയുടെ ഓര്‍മ്മകളുറങ്ങുന്ന ആര്‍ട് ഗ്യാലറിയിലേക്ക് സന്ദര്‍ശക പ്രവാഹം. മുഹമ്മദലിയുടെ പഴയകാല ചിത്രങ്ങള്‍ കാണാനും പ്രസംഗങ്ങള്‍ കേള്‍ക്കാനും നിരവധിയാളുകളാണ് അലിയുടെ ജന്‍മനാടായ ലൂയിസ് വില്ലയിലുള്ള മ്യൂസിയത്തിലേക്കെത്തുന്നത്. വെള്ളിയാഴ്ചയാണ് മുഹമ്മദലിയുടെ സംസ്കാരച്ചടങ്ങുകള്‍ നടക്കുക.
ഇടിക്കൂട്ടിലെ സിംഹഗര്‍ജനം മുഹമ്മദ്അലിയുടെ ഓര്‍മ്മകളാല്‍ നിറഞ്ഞിരിക്കുകയാണ് ന്യൂയോര്‍ക്കിലെ ലൂയിവില്ലയില്‍. അലിയെ പഴയകാലം കാണാനും കേള്‍ക്കാനും നാനാകോണുകളില്‍ നിന്നും ആയിരങ്ങള്‍ ജന്‍മനാട്ടിലേക്ക് ഒഴുകിയെത്തുകയാണ്. ലൂയിസ് വില്ലയില്‍ പ്രത്യേകം ഒരുക്കിയ അലിസെന്‍റര്‍ മ്യൂസിയത്തില്‍ മുഹമ്മദ് അലിയുടെ പഴയകാല ചിത്രങ്ങളും പ്രസംഗങ്ങളും കാണാനും കേള്‍ക്കാനും അവസരം ഒരുക്കിയിട്ടുണ്ട്. അലിയുടെ ഓര്‍മ്മകള്‍ക്ക് മുന്നില്‍പുഷ്പങ്ങള്‍ അര്‍പ്പിച്ചാണ്സന്ദര്‍ശകര്‍ ലൂയിസ് വില്ലയോട് വിടപറയുന്നത് . നാല് ദിവസത്തിനപ്പുറം വെള്ളിയാഴ്ചയാണ്കാഷ്യസ്ക്ളേ എന്ന മുഹമ്മദ് അലിക്ക് ലോകം വിട നല്‍കുന്നത്. സംസ്കാരച്ചടങ്ങുകള്‍ക്കായും വിപുലമായ ഒരുക്കങ്ങളാണ് ജന്‍മനാട്ടില്‍ ഒരുങ്ങുന്നത്. ലോകത്തെവിടെയുമുള്ള ആര്‍ക്കും അന്ത്യോപചാരമര്‍പ്പിക്കാനുള്ള സൗകര്യങ്ങളാണ് തയാറാകുന്നത്. ഇതിന് കഴിയാത്തവര്‍ക്ക് സംസ്കാരച്ചടങ്ങുകള്‍ തത്സമയം വീക്ഷിക്കാനാകും. എല്ലാ മതത്തിലും വര്‍ഗത്തിലും നിറത്തിലുംപെട്ടവര്‍ അന്ത്യാഞ്ജലി അര്‍പ്പിക്കാനെത്തും. വിലാപയാത്രക്കൊടുവില്‍ വെള്ളിയാഴ്ച ലൂയിസ്വില്ലയിലെ കെന്‍റക്കിയിലാണ് സംസ്കാരം.