Sports
ഫിഫ റാങ്കിങ്ങില്‍ വന്‍ കുതിപ്പ് നടത്തി ഇന്ത്യഫിഫ റാങ്കിങ്ങില്‍ വന്‍ കുതിപ്പ് നടത്തി ഇന്ത്യ
Sports

ഫിഫ റാങ്കിങ്ങില്‍ വന്‍ കുതിപ്പ് നടത്തി ഇന്ത്യ

Ubaid
|
26 May 2018 4:54 AM GMT

സൗഹൃദ മത്സരത്തില്‍ കംബോഡിയക്കെതിരെയും എഎഫ്‌സി കപ്പ് യോഗ്യതാ മത്സരത്തില്‍ മ്യാന്‍മറിനെതിരെയും നേടിയ ജയങ്ങളാണ് ഇന്ത്യയ്ക്ക് തുണയായത്

ഫിഫ റാങ്കിങ്ങില്‍ വന്‍ കുതിപ്പ് നടത്തി ഇന്ത്യ. പുതിയ റാങ്കിങ്ങില്‍ 132ാം സ്ഥാനത്തായിരുന്ന ഇന്ത്യ 31 സ്ഥാനങ്ങള്‍ മെച്ചപ്പെടുത്തി 101ാം സ്ഥാനത്തെത്തി. ഇതോടെ ഏഷ്യയില്‍ പതിനൊന്നാം സ്ഥാനത്തെത്തി ഇന്ത്യ. സൗഹൃദ മത്സരത്തില്‍ കംബോഡിയക്കെതിരെയും എഎഫ്‌സി കപ്പ് യോഗ്യതാ മത്സരത്തില്‍ മ്യാന്‍മറിനെതിരെയും നേടിയ ജയങ്ങളാണ് ഇന്ത്യയ്ക്ക് തുണയായത്. കഴിഞ്ഞ പതിമൂന്ന് മത്സരങ്ങളില്‍ പതിനൊന്നിലും ടീം ജയിച്ചു. ഇതില്‍ തന്നെ ആറെണ്ണം തുടര്‍ച്ചയായ ജയങ്ങളാണ്. 1996ല്‍ നേടിയ 94ാം സ്ഥാനമാണ് റാങ്കിങ്ങില്‍ ഇതുവരെയുള്ള ഇന്ത്യയുടെ ഏറ്റവും വലിയ നേട്ടം. എന്നാല്‍, അതിനുശേഷം റാങ്കിങ്ങില്‍ വന്‍ തിരിച്ചടിയായിരുന്നു ഇന്ത്യയ്ക്ക്. 2015 മാര്‍ച്ചില്‍ 173ാം റാങ്ക് വരെ താഴ്‍ന്നു.

അര്‍ജന്റീനയെ പിന്തള്ളി രണ്ടാംസ്ഥാനത്ത് ഉണ്ടായിരുന്ന ബ്രസീല്‍ പട്ടികയില്‍ ഒന്നാംസ്ഥാനത്തെത്തി. മൂന്നും നാലും സ്ഥാനങ്ങള്‍ ജര്‍മനിയും ചിലിയും നിലനിര്‍ത്തിയപ്പോള്‍ രണ്ടു സ്ഥാനങ്ങള്‍ മെച്ചപ്പെടുത്തി കോളംബിയ അഞ്ചാമതെത്തി. ഫ്രാന്‍സ് ആറാം സ്ഥാനത്ത് തുടര്‍ന്നപ്പോള്‍ അഞ്ചില്‍ നിന്ന് താഴേക്കിറങ്ങിയ ബെല്‍ജിയം ഏഴാമതായി. പോര്‍ച്ചുഗല്‍, സ്വിറ്റ്‌സര്‍ലണ്ട്, സ്‌പെയിന്‍ എന്നിവരാണ് ആദ്യ പത്തിലുള്ള മറ്റു ടീമുകള്‍.

Related Tags :
Similar Posts