Sports
റോയല്‍ ചലഞ്ചേഴ്സ് ബാംഗ്ലൂരിന് വിജയത്തോടെ തുടക്കംറോയല്‍ ചലഞ്ചേഴ്സ് ബാംഗ്ലൂരിന് വിജയത്തോടെ തുടക്കം
Sports

റോയല്‍ ചലഞ്ചേഴ്സ് ബാംഗ്ലൂരിന് വിജയത്തോടെ തുടക്കം

admin
|
26 May 2018 10:35 PM GMT

സണ്‍റൈസേഴ്സ് ഹൈദരാബാദിനെ 45 റണ്‍സിനാണ് ബാംഗ്ലൂര്‍ തോല്‍പ്പിച്ചത്. ബാംഗ്ലൂര്‍ ഉയര്‍ത്തിയ 228 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്നിറങ്ങിയ ഹൈദരാബാദ് 6 വിക്കറ്റ് നഷ്ടത്തില്‍ 182 റണ്‍സെടുത്ത് പുറത്തായി.

ഐ.പി.എല്ലില്‍ റോയല്‍ ചലഞ്ചേഴ്സ് ബാംഗ്ലൂരിന് വിജയത്തോടെ തുടക്കം. സണ്‍റൈസേഴ്സ് ഹൈദരാബാദിനെ 45 റണ്‍സിനാണ് ബാംഗ്ലൂര്‍ തോല്‍പ്പിച്ചത്. ബാംഗ്ലൂര്‍ ഉയര്‍ത്തിയ 228 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്നിറങ്ങിയ ഹൈദരാബാദ് 6 വിക്കറ്റ് നഷ്ടത്തില്‍ 182 റണ്‍സെടുത്ത് പുറത്തായി. വിരാട് കോഹ്‌‌ലിയും എബി ഡി വില്ല്യേഴ്സും ചേര്‍ന്ന് നടത്തിയ ബാറ്റിങ് വെടിക്കെട്ടാണ് ബാംഗ്ലൂരിന് മികച്ച സ്കോര്‍ സമ്മാനിച്ചത്. കോഹ്‌ലി 75ും എബി ഡി വില്ല്യേഴ്സ് 82 ും റണ്‍സെടുത്തു. മറുപടി ബാറ്റിങ്ങിനിറങ്ങിയ ഹൈദരാബാദ് നിരയില്‍ അര്‍ധസെഞ്ചുറി പിന്നിട്ട ഡേവിഡ് വാര്‍ണര്‍ മാത്രമാണ് മികച്ച പ്രകടനം പുറത്തെടുത്തത്.

Similar Posts