Sports
ഡേവിഡ്​ വാർണർ സൺറൈസേഴ്​സ്​ ക്യാപ്റ്റൻ സ്ഥാനമൊഴിഞ്ഞുഡേവിഡ്​ വാർണർ സൺറൈസേഴ്​സ്​ ക്യാപ്റ്റൻ സ്ഥാനമൊഴിഞ്ഞു
Sports

ഡേവിഡ്​ വാർണർ സൺറൈസേഴ്​സ്​ ക്യാപ്റ്റൻ സ്ഥാനമൊഴിഞ്ഞു

Rishad
|
26 May 2018 3:03 PM GMT

പുതിയ നായകനെ ഉടന്‍ പ്രഖ്യാപിക്കുമെന്നും ടീം സിഇഒ

പന്തില്‍ കൃത്രിമം കാണിച്ചതിന് നടപടികള്‍ നേരിടുന്ന ആസ്ട്രേലിയയുടെ ഡേവിഡ് വാര്‍ണര്‍ ഐപിഎല്ലില്‍ സണ്‍റൈസേഴ്സ് ഹൈദരാബാദ് ടീമിന്‍റെ നായകസ്ഥാനം രാജിവെച്ചു. ടീം സി.ഇ.ഒ ഷണ്‍മുഖം ആണ് വാര്‍ണറിന്‍റെ രാജിക്കാര്യം ട്വീറ്റ് ചെയ്തത്. പുതിയ നായകനെ ഉടന്‍ പ്രഖ്യാപിക്കുമെന്നും അദ്ദേഹം വ്യക്തമാക്കുന്നു. സമാന വിവാദത്തില്‍പെട്ട സ്റ്റീവ് സ്മിത്തും രാജസ്ഥാന്‍ റോയല്‍‌സിന്‍റെ നായകസ്ഥാനം ഒഴിഞ്ഞിരുന്നു. അജിങ്ക്യ രഹാനയെയാണ് പകരം നിയമിച്ചത്. ബെന്‍ ക്രോഫ്റ്റാണ് വിവാദത്തിലായ മറ്റൊരു താരം. എന്നാല്‍ ബെന്‍ക്രോഫ്റ്റ് ഐപിഎല്ലിനില്ല. വിവാദത്തിന് പിന്നാലെ സ്മിത്തിന് ഐസിസിയുടെ വിലക്കും വന്നു. അതേസമയം വിഷയം ഗൗരവത്തോടെയാണ്‌ ക്രിക്കറ്റ് ആസ്ട്രേലിയ പരിഗണിക്കുന്നത്. എന്തുനടപടിയെടുക്കണം എന്ന കാര്യത്തില്‍ ക്രിക്കറ്റ് ആസ്ട്രേലിയ ഉടന്‍ തീരുമാനത്തിലെത്തും. വിലക്കേര്‍പ്പെടുത്തുകയാണെങ്കില്‍ ഐപിഎല്ലിലും ബാധകമായിരിക്കുമെന്ന് ബിസിസിഐ വ്യക്തമാക്കിക്കഴിഞ്ഞു.

“In light of recent events, David Warner has stepped down as captain of SunRisers Hyderabad. The new captain of the Team will be announced shortly.” – K.Shanmugam, CEO, SunRisers Hyderabad

— SunRisers Hyderabad (@SunRisers) 28 March 2018

Similar Posts