രണ്ട് ലോകകപ്പുകളിലെ വിജയ നായകനെ വെസ്റ്റിന്‍ഡീസ് ടീമില്‍ നിന്നും ഒഴിവാക്കി
|ട്വന്റി20 നായക സ്ഥാനത്തു നിന്നും ഒഴിവാക്കിയതായും ടീമില്‍ ഇടം നിലനിര്‍ത്താനുള്ള പ്രകടനമൊന്നും പുറത്തെടുത്തിട്ടില്ലെന്നാണ്....
രണ്ട് ട്വന്റി20 ലോകകപ്പുകളില്‍ വെസ്റ്റിന്‍ഡീസിനെ വിജയത്തിലേക്ക് നയിച്ച ഡാരന്‍ സമിയെ ടീമില്‍ നിന്നും ഒഴിവാക്കി. ഫേസ്ബുക്ക് അക്കൌണ്ടില്‍ പോസ്റ്റ് ചെയ്ത ഒരു വീഡിയോവില്‍ താരം തന്നെയാണ് ഇക്കാര്യം അറിയിച്ചത്. ട്വന്റി20 നായക സ്ഥാനത്തു നിന്നും ഒഴിവാക്കിയതായും ടീമില്‍ ഇടം നിലനിര്‍ത്താനുള്ള പ്രകടനമൊന്നും പുറത്തെടുത്തിട്ടില്ലെന്നാണ് തങ്ങളുടെ വിലയിരുത്തലെന്നും മുഖ്യ സെലക്ടര്‍ തന്നെ ഫോണില്‍ അറിയിച്ചതായി സമി വ്യക്തമാക്കി. കേവലം മുപ്പത് സെക്കന്‍ഡ് മാത്രമാണ് ഫോണ്‍ സംഭാഷണം നീണ്ടു നിന്നത്. വിന്‍ഡീസ് ക്രിക്കറ്റെന്നാല്‍ സമിയാണെന്ന് താന്‍ ഒരിക്കലും കരുതിയിട്ടില്ലെന്നും ഭാവി മുന്നില്‍ കണ്ടുള്ള തീരുമാനത്തെ സ്വാഗതം ചെയ്യുന്നതായും അറിയിച്ച സമി പുതിയ നായകനെ പേരെടുത്തു വിളിച്ച് അഭിനന്ദിക്കാനാകില്ലെങ്കിലും തന്റെ അഭിനന്ദനം കൈമാറുകയാണെന്നും കൂട്ടിച്ചേര്‍ത്തു.
രണ്ട് ട്വന്റി20 ലോകകപ്പുകളിലെ ജയം തന്നെയാണ് നായകനെന്ന നിലയില്‍ എന്റെ ഏറ്റവും വലിയ നിമിഷങ്ങള്‍. ആ ഓര്‍മ്മകള്‍ ഞാന്‍ എന്നും താലോലിക്കും. ഇത് ഏകദിനങ്ങളില്‍ നിന്നോ ട്വന്റി20 മത്സരങ്ങളില്‍ നിന്നോ ഉള്ള എന്റെ വിരമിക്കലല്ല. കഴിഞ്ഞ ആറു വര്‍ഷം നായകനായി തുടരാന്‍ എന്നെ അനുവദിച്ചവരെ ഓര്‍ത്തെടുക്കുകയാണ്, നന്ദി പ്രകടിപ്പിക്കുകയാണ്. ആരാധകര്‍, വലിയ വിജയങ്ങള്‍ക്ക് സ്വയം സമര്‍പ്പിച്ച ടീമിലെ മറ്റ് അംഗങ്ങള്‍, പരിശീലകര്‍. ഓരോ തവണ രാജ്യത്തിനായി കളത്തിലിറങ്ങിയപ്പോഴും പൂര്‍ണ സമര്‍പ്പണം നടത്താന്‍ കഴിഞ്ഞിട്ടുണ്ടെന്നു തന്നെയാണ് എന്റെ വിശ്വാസം - ഫേസ്ബുക്ക് വീഡിയോവില്‍ സമി പറഞ്ഞു.
Thank you
Publicado por Daren Sammy em Sexta, 5 de agosto de 2016