Sports
പാരലിംപിക്‌സ് നാളെ മുതല്‍; മെഡല്‍ പ്രതീക്ഷയോടെ ഇന്ത്യപാരലിംപിക്‌സ് നാളെ മുതല്‍; മെഡല്‍ പ്രതീക്ഷയോടെ ഇന്ത്യ
Sports

പാരലിംപിക്‌സ് നാളെ മുതല്‍; മെഡല്‍ പ്രതീക്ഷയോടെ ഇന്ത്യ

Subin
|
27 May 2018 10:40 AM GMT

170 രാജ്യങ്ങളില്‍ നിന്നായി 4300ലധികം അത്‌ലറ്റുകളാണ് റിയോ ഡി ജനീറോയില്‍ നടക്കുന്ന പാരാലിംപിക്‌സ് ഗെയിംസില്‍ പങ്കെടുക്കുന്നത്...

അംഗവൈകല്യമുള്ളവരുടെ കായിക മാമാങ്കമായ പാരാലിംപിംക്‌സിന് നാളെ തിരിതെളിയും. 170 രാജ്യങ്ങളില്‍ നിന്നായി 4300ലധികം അത്‌ലറ്റുകളാണ് റിയോ ഡി ജനീറോയില്‍ നടക്കുന്ന പാരാലിംപിക്‌സ് ഗെയിംസില്‍ പങ്കെടുക്കുന്നത്.

ഇനിയുള്ള പതിനൊന്ന് ദിവസം റിയോ വീണ്ടും ഉത്സവ ലഹരിയിലാകും. പാരാലിംപിക്‌സിനുള്ള ഒരുക്കങ്ങളെല്ലാം പൂര്‍ത്തിയായി കഴിഞ്ഞു. നാളെയാണ് ഉദ്ഘാടന ചടങ്ങുകള്‍. മത്സരങ്ങള്‍ക്ക് വ്യാഴാഴ്ച തുടക്കമാകും. 22 കായിക ഇനങ്ങളിലായി 500 മെഡലുകള്‍ നിശ്ചയിക്കപ്പെടും. ആദ്യ ദിനം അത്‌ലറ്റിക്‌സിലും നീന്തലിലും അടക്കം എട്ട് ഇനങ്ങളില്‍ ഫൈനല്‍ പോരാട്ടങ്ങളുണ്ട്. ബാരാ ഡ ടിജൂക്കയിലെ ഒളിംപിക് പാര്‍ക്കിലാകും കൂടുതല്‍ മത്സരങ്ങളും നടക്കുക.

ഷൂട്ടിംഗ്, ഫുട്‌ബോള്‍, കുതിരാഭ്യാസം തുടങ്ങിയ ഇനങ്ങള്‍ക്ക് ഡിയോ ഡോറോ വേദിയാകും. അവസാന മണിക്കൂറുകളില്‍ ടിക്കറ്റ് വില്‍പനയില്‍ പ്രതീക്ഷിച്ചതിലും വര്‍ധനയുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍. ഇരുപത് ലക്ഷത്തോളം ടിക്കറ്റുകള്‍ വില്‍പനയാകുമെന്ന പ്രതീക്ഷയിലാണ് സംഘാടകര്‍. റഷ്യയുടെ അഭാവം ഗെയിംസിന്റെ മാറ്റ് കുറക്കുമെന്ന് വിലയിരുത്തലുകളുണ്ട്.

ഇന്ത്യന്‍ പ്രതീക്ഷകള്‍

പാരാലിംപിക്‌സിന് ബ്രസീലില്‍ അരങ്ങുണനാരിക്കെ ഇന്ത്യയും മെഡല്‍ പ്രതീക്ഷയിലാണ്. പാരാംലിംപിക്‌സ് ചരിത്രത്തില്‍ ഇന്ത്യയുടെ ഏറ്റവും വലിയ സംഘമാണ് ഇത്തവണത്തേത്. 17 കായിക താരങ്ങളെയാണ് ഇന്ത്യ റിയോയിലേക്ക് അയച്ചിരിക്കുന്നത്.

ഇന്ത്യയുടെ ഒളിംപിക്‌സ് ചരിത്രത്തിലെ ഏറ്റവും വലിയ സംഘമായിരുന്നിട്ടും ഒളിംപിക്‌സില്‍ രണ്ട് മെഡല്‍ മാത്രമായി ഒതുങ്ങിയതിന്റെ നിരാശ ഇന്ത്യന്‍ കായിക ലോകത്തെ വിട്ടു മാറിയിട്ടില്ല. അതിനിടയിലാണ് പാരാലിംപിക്‌സിന് ബുധനാഴ്ച തുടക്കമാകുന്നത്. പാരാംലിംപിക്‌സിലും ഇന്ത്യയുടെ ചരിത്രത്തിലെ ഏറ്റവും വലിയ ടീമാണ് ഇത്തവണത്തേത്. അത്‌ലറ്റിക്‌സ്, നീന്തല്‍, ഷൂട്ടിംഗ്, ഭാരദ്വോഹനം, അമ്പെയ്ത്ത് എന്നീ ഇനങ്ങളിലായി 17 കായിക താരങ്ങളാണ് മത്സരിക്കുന്നത്.

ജാവലിന്‍ ത്രോയില്‍ ഏഥന്‍സ് പാരാലിംപിക്‌സിലെ സ്വര്‍ണ മെഡല്‍ ജേതാവ് ദേവേന്ദ്ര ജജാരിയയില്‍ ഇന്ത്യ ഇത്തവണയും പ്രതീക്ഷയര്‍പ്പിക്കുന്നു. ഹൈജംപിലും ജാവലിന്‍ ത്രോയിലുമാണ് കൂടുതല്‍ പേര്‍ മത്സരിക്കുന്നത്. പാരാംലിംപിക്‌സില്‍ മെഡല്‍ നേടുന്ന താരങ്ങള്‍ക്ക് കായിക മന്ത്രാലയം കാഷ് അവാര്‍ഡ് പ്രഖ്യാപിച്ചിട്ടുണ്ട്. സ്വര്‍ണ മെഡല്‍ നേടുന്നവര്‍ക്ക് 75 ലക്ഷവും വെള്ളി നേടുന്നവര്‍ക്ക് 50 ലക്ഷവും വെങ്കല മെഡല്‍ ജേതാക്കള്‍ക്ക് 30 ലക്ഷം രൂപയുമാണ് സമ്മാന തുകയായി നല്‍കുക.

Related Tags :
Similar Posts