ലോക പഞ്ചഗുസ്തി ചാമ്പ്യന്‍ഷിപ്പില്‍ കൈക്കരുത്ത് അറിയിക്കാന്‍ മലയാളി സംഘം
|ആറ് മലയാളികളാണ് ഇന്ത്യയെ പ്രതിനിധീകരിച്ച് ജക്കാര്‍ത്തയിലെ ലോക ചാമ്പ്യന്‍ഷിപ്പില്‍ പങ്കെടുക്കുന്നത്. ഒക്ടോബര്‍ ഏഴ് മുതല്‍ ഒമ്പത് വരെയാണ് ചാമ്പ്യന്‍ഷിപ്പ്.
ലോക പഞ്ചഗുസ്തി ചാമ്പ്യന്‍ഷിപ്പില്‍ ഇന്ത്യന്‍ പ്രതീക്ഷയുമായി മലയാളികള്‍. ആറ് മലയാളികളാണ് ഇന്ത്യയെ പ്രതിനിധീകരിച്ച് ജക്കാര്‍ത്തയിലെ ലോക ചാമ്പ്യന്‍ഷിപ്പില്‍ പങ്കെടുക്കുന്നത്. ഒക്ടോബര്‍ ഏഴ് മുതല്‍ ഒമ്പത് വരെയാണ് ചാമ്പ്യന്‍ഷിപ്പ്.
27 പേരടങ്ങുന്ന സംഘമാണ് ഇന്ത്യയെ പ്രതിനിധീകരിച്ച് ജക്കാര്‍ത്തയിലെ ലോക പഞ്ചഗുസ്തി ചാമ്പ്യന്‍ഷിപ്പില്‍ പങ്കെടുക്കുന്നത്. ദേശീയ ചാമ്പ്യന്‍ഷിപ്പില്‍ ആദ്യ രണ്ട് സ്ഥാനങ്ങളില്‍ വന്ന ആറ് പേരാണ് കേരളത്തില്‍ നിന്നും വണ്ടി കയറുന്നത്. വിവിധ ജില്ലകളിലെ പരിശീലനത്തിന് ശേഷം തൃശൂരില്‍ കഠിന പരിശീലനത്തിലാണ് ഇവര്‍. നിലവിലെ ഫോമും പരിശീലനവും കണക്കിലെടുക്കുമ്പോള്‍ കേരളം വഴി ഇന്ത്യ മെഡല്‍ സ്വപ്നം കാണുന്നുണ്ട്. 25 വര്‍ഷമായി പഞ്ചഗുസ്തി താരമായ സുരേഷ് മാധവനാണ് ഇന്ത്യയെ നയിക്കുന്നത്. നേരത്തെ ലോക ചാമ്പ്യന്‍ഷിപ്പില്‍ വെള്ളി മെഡല്‍ നേടിയ താരമാണ് സുരേഷ്. ഇന്ത്യന്‍ ടീം മാനേജരും മലയാളിയാണ്. പഞ്ചഗുസ്തി സ്പോര്‍ട്സ് കൌണ്‍സില്‍ അംഗീകരിച്ചതോടെ ഇവര്‍ക്ക് സര്‍ക്കാര്‍ സഹായവും ലഭിക്കുന്നുണ്ട്.