Sports
ഇന്ത്യയെ പ്രകോപിപ്പിച്ച് തോല്‍പ്പിക്കാന്‍ ബംഗ്ലാദേശ്ഇന്ത്യയെ പ്രകോപിപ്പിച്ച് തോല്‍പ്പിക്കാന്‍ ബംഗ്ലാദേശ്
Sports

ഇന്ത്യയെ പ്രകോപിപ്പിച്ച് തോല്‍പ്പിക്കാന്‍ ബംഗ്ലാദേശ്

Ubaid
|
27 May 2018 11:58 AM GMT

ഇന്ത്യയും ബംഗ്ലാദേശും എപ്പോഴെല്ലം നേര്‍ക്കുനേര്‍ വന്നിട്ടുണ്ടോ അപ്പോഴെല്ലാം ഇന്ത്യയെ പ്രകോപിപ്പിക്കാന്‍ ബംഗ്ലാദേശ് ശ്രമിച്ചിട്ടുണ്ട്.

സെമിക്ക് മുമ്പ് ഇന്ത്യന്‍ ടീമിനെയും ആരാധകരെയും പ്രകോപിപ്പിക്കാനാണ് ബംഗ്ലാദേശ് ടീമിന്റെയും ആരാധകരുടെയും പദ്ധതി. മത്സരത്തില്‍ ഇന്ത്യന്‍ താരങ്ങളെ സമ്മര്‍ദ്ദത്തിലാക്കാനും ബംഗ്ലാദേശ് ശ്രമിക്കും.

ഇന്ത്യയും ബംഗ്ലാദേശും എപ്പോഴെല്ലം നേര്‍ക്കുനേര്‍ വന്നിട്ടുണ്ടോ അപ്പോഴെല്ലാം ഇന്ത്യയെ പ്രകോപിപ്പിക്കാന്‍ ബംഗ്ലാദേശ് ശ്രമിച്ചിട്ടുണ്ട്. ഇക്കാര്യത്തില്‍ പാകിസ്താന്റെ സമീപനം തന്നെയാണ് അവര്‍ക്ക്. കളിച്ച് ജയിക്കാന്‍ പ്രയാസമുണ്ടാകുന്പോള്‍ പലപ്പോഴും കണ്ടെത്തുന്ന രീതി ഈ പ്രകോപനമാണ്. ഇത് ടീമംഗങ്ങള്‍ക്ക് മാത്രമല്ല, ആരാധകര്‍ക്കുമുണ്ട്. ഇന്ത്യന്‍ താരങ്ങളെ പലപ്പോഴും പ്രകോപിപ്പിക്കുന്ന തരത്തിലുള്ള പോസ്റ്റുകളും ചിത്രങ്ങളും സോഷ്യല്‍ മീഡിയില്‍ പ്രചരിച്ചിട്ടുണ്ട്. ഇപ്പോഴും. ഇപ്പോള്‍ പ്രചരിക്കുന്ന ഒരു ചിത്രമാണ് വാര്‍ത്തകളില്‍ ഇടം നേടിയത്. ബംഗ്ലാദേശ് പതാകയണിഞ്ഞ ഒരു കടുവ ഇന്ത്യന്‍ പതാകയണിഞ്ഞ ഒരു നായയെ ആക്രമിക്കുന്നതാണ്.

ഇന്ത്യന്‍ ഇന്ത്യന്‍ ക്രിക്കറ്റിന് മാത്രമല്ല, ഇന്ത്യന്‍ ദേശീയ പതാകയെയും അപമാനിക്കുന് തരത്തിലുള്ളതിനാണ്. അതുകൊണ്ട് തന്നെ ഇന്ത്യന്‍ ആരാധകര്‍ ഈ ചിത്രം എഡിറ്റ് ചെയ്തിരിക്കുകയാണ്. ഏഷ്യാകപ്പ് ട്വന്റി-20 ഫൈനലിനിടെ ഇന്ത്യന്‍ നായകന്‍ മഹേന്ദ്ര സിംഗ് ധോണിയുടെ തലയറുത്ത് കൈയില്‍ പിടിച്ചു നിക്കുന്ന ബംഗ്ലാദേശി ബൗളര്‍ ടസ്‌കിന്‍ അഹമ്മദിന്റെ ചിത്രവും സോഷ്യല്‍ മീഡിയയിലൂടെ പ്രചരിച്ചിരുന്നു.

ആരാധകര്‍ ഇങ്ങനെയാണെങ്കില്‍ ബംഗ്ലാദേശ് താരങ്ങളും മോശമല്ല, മൈതാനത്ത് ഇന്ത്യന്‍ ടീമിനെ ദുര്‍ബലമായ കണ്ണിയെ കണ്ടെത്താനാണ് അവര്‍ ശ്രമിക്കുന്നത്. കൂടാതെ ഫാസ്റ്റ് ബൌളര്‍മാരായ മൊര്‍ത്താസ, തസ്കിന്‍ അഹമ്മദ്, റൂബില് ഹുസൈന്‍ എന്നിവരെ വെച്ച് ടീം ഇന്ത്യയെ സമ്മര്‍ദത്തിലാക്കാനും ശ്രമിക്കുന്നു. ഇന്ത്യന്‍ ടീമിനെ പലതവണ അട്ടിമറിച്ച ചരിത്രമുള്ള ബംഗ്ലാദേശ് ഇത്തവണയും അതാണ് ലക്ഷ്യമിടുന്നത്.

Related Tags :
Similar Posts