Sports
ഐപിഎല്‍ ലേലം, കെഎല്‍ രാഹുലിന് 11 കോടിഐപിഎല്‍ ലേലം, കെഎല്‍ രാഹുലിന് 11 കോടി
Sports

ഐപിഎല്‍ ലേലം, കെഎല്‍ രാഹുലിന് 11 കോടി

Subin
|
27 May 2018 8:44 AM GMT

ആര്‍ അശ്വിനെ 7.60 കോടിക്ക് കിംങ്‌സ് ഇലവന്‍ പഞ്ചാബ് സ്വന്തമാക്കിയപ്പോള്‍ ശിഖര്‍ധവാനെ സണ്‍റൈസേഴ്‌സ് ഹൈദരാബാദ് നിലനിര്‍ത്തി.

വെസ്റ്റ് ഇന്‍ഡീസ് താരം ക്രിസ് ഗെയിലിനെ ഒരു ഐപിഎല്‍ ടീമും ലേലത്തില്‍ വിളിച്ചില്ല. കെഎല്‍ രാഹുലിനെ 11 കോടിക്കും ആര്‍ അശ്വിനെ 7.60 കോടിക്കും കിംങ്‌സ് ഇലവന്‍ പഞ്ചാബ് സ്വന്തമാക്കിയപ്പോള്‍ ശിഖര്‍ധവാനെ സണ്‍റൈസേഴ്‌സ് ഹൈദരാബാദ് നിലനിര്‍ത്തി. ഇത്തവണ ഐപിഎല്‍ ലേലത്തിലുള്ള 580 താരങ്ങളില്‍ 361 പേര്‍ ഇന്ത്യക്കാരാണ്.

ഇംഗ്ലീഷ് ഓള്‍ റൗണ്ടര്‍ ബെന്‍ സ്‌റ്റോക്കിന് 12.50 കോടിയുടെ മോഹ വില നല്‍കിയാണ് രാജസ്ഥാന്‍ റോയല്‍സ് കൂടെ കൂട്ടിയിരിക്കുന്നത്. മിച്ചല്‍ സ്റ്റാര്‍ക്കിനെ (9.40 കോടി) കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ് സ്വന്തമാക്കി. ഗ്ലെന്‍ മാക്‌സ്വെലും(ഒമ്പത് കോടി) ഗംഭീറും(2.8 കോടി) ഡെല്‍ഹി ഡയര്‍ഡെവിള്‍സില്‍ തിരിച്ചെത്തി.

യുവരാജ് സിംങിനെ രണ്ട് കോടിക്ക് പഞ്ചാബും ഹര്‍ഭജനെ ഇതേ തുകയ്ക്ക് ചെന്നൈ സൂപ്പര്‍ കിംങ്‌സും സ്വന്തമാക്കി. കീറന്‍ പൊള്ളാര്‍ഡിനെ 5.40 കോടിക്ക് മുംബൈ ഇന്ത്യന്‍സ് നിലനിര്‍ത്തിയിട്ടുണ്ട്. അജിങ്ക്യ രഹാനെയെ(4 കോടി) രാജസ്ഥാന്‍ റോയല്‍സും ഡു പ്ലെസിസിനെ(1.60 കോടി) ചെന്നൈ സൂപ്പര്‍കിംങ്‌സും സ്വന്തമാക്കി.

ചെന്നൈ സൂപ്പര്‍ കിങ്‌സും, രാജസ്ഥാന്‍ റോയല്‍സും തിരിച്ചുവന്നതോടെ പുതിയ ഒരു മുഖമാണ് ഐപിഎല്‍ പതിനാന്നാം എഡിഷന് കൈവന്നിരിക്കുന്നത്. സുപ്രധാന താരങ്ങളെ ടീമിനെ ഇതിനോടകം തന്നെ നിലനിര്‍ത്തിയിട്ടുമുണ്ട്. എങ്കിലും ഏറെ സാധ്യത കല്‍പ്പിക്കപ്പെട്ട പല താരങ്ങളും ഇപ്പോഴും പുറത്താണ്. ഇവരില്‍ ആരൊക്കെ തിരിച്ചുവരുമെന്നാണ് ഏവരും ഉറ്റുനോക്കുന്നത്.

മലയാളി താരങ്ങളായ സഞ്ജു സാംസണും ബേസില്‍ തമ്പിയും ഇത്തവണ ഉയര്‍ന്ന തുക സ്വന്തമാക്കിയേക്കാം. മികച്ച പേസറായ ബേസില്‍ ഗുജറാത്ത് ലയണ്‍സിനും മികച്ച വിക്കറ്റ് കീപ്പര്‍ ബാറ്റ്‌സ്മാനായ സഞ്ജു രാജസ്ഥാനും ഡല്‍ഹിക്കുമായാണ് ഇതുവരെ കളിച്ചത്.

അഫ്ഗാനിസ്ഥാന്റെ റാഷിദ് ഖാനാണ് മറ്റൊരു പ്രധാന താരം. അഫ്ഗാന്‍ ദേശീയ ടീമിനും ബിഗ്ബാഷ് ലീഗിലും തിളങ്ങിയ താരത്തെ നോട്ടം വെക്കുന്നവര്‍ കുറവല്ല. അണ്ടര്‍ 19 ലോകകപ്പില്‍ ഇന്ത്യയെ മികച്ച രീതിയില്‍ നയിക്കുന്ന പൃഥ്വി ഷാ യുവതാരങ്ങളില്‍ ഫ്രാഞ്ചൈസികള്‍ കൂടുതല്‍ പരിഗണിച്ചേക്കാവുന്ന താരമാണ്. ഗംഭീര്‍, ഹര്‍ഭജന്‍, യുവരാജ് തുടങ്ങിയ ഇന്ത്യയുടെ സീനിയര്‍ താരങ്ങളുടെ കാര്യത്തില്‍ ഫ്രാഞ്ചൈസികളുടെ തീരുമാനം എന്താകുമെന്നും കണ്ടറിയാം.

Similar Posts