Sports
പന്തിലെ കൃത്രിമം: സൂത്രധാരന്‍ വാര്‍ണര്‍, ഓസീസ് നായക സ്ഥാനത്തേക്ക് ഇനി പരിഗണിക്കില്ലപന്തിലെ കൃത്രിമം: സൂത്രധാരന്‍ വാര്‍ണര്‍, ഓസീസ് നായക സ്ഥാനത്തേക്ക് ഇനി പരിഗണിക്കില്ല
Sports

പന്തിലെ കൃത്രിമം: സൂത്രധാരന്‍ വാര്‍ണര്‍, ഓസീസ് നായക സ്ഥാനത്തേക്ക് ഇനി പരിഗണിക്കില്ല

admin
|
27 May 2018 9:10 PM GMT

പന്തില്‍ കൃത്രിമം നടത്താന്‍ ഉപയോഗിച്ചത് മഞ്ഞ ടേപ്പല്ലെന്നും മറിച്ച് സാന്‍ഡ് പേപ്പറാണെന്നും അന്വേഷണത്തില്‍ വ്യക്തമായിട്ടുണ്ട്. സംഭവത്തില്‍ വാര്‍ണര്‍ക്കുള്ള പങ്ക് കണക്കിലെടുത്തും പശ്ചാത്താപമോ കുറ്റബോധമോ പ്രകടമാക്കാത്ത നിലപാട് കണക്കിലെടുത്തും

ദക്ഷിണാഫ്രിക്കക്കെതിരായ മൂന്നാം ടെസ്റ്റിനിടെ പന്തില്‍ കൃത്രിമം നടത്താനുള്ള ആസ്ത്രേലിയയുടെ തീരുമാനത്തിന് പിന്നില്‍ പ്രവര്‍ത്തിച്ചത് ഉപനായകന്‍ ഡേവിഡ് വാര്‍ണര്‍. ക്രിക്കറ്റ് ആസ്ത്രേലിയ നടത്തിയ അന്വേഷണത്തിലാണ് ഇക്കാര്യം വ്യക്തമായത്. പന്തില്‍ കൃത്രിമം നടത്താന്‍ ഉപയോഗിച്ചത് മഞ്ഞ ടേപ്പല്ലെന്നും മറിച്ച് സാന്‍ഡ് പേപ്പറാണെന്നും അന്വേഷണത്തില്‍ വ്യക്തമായിട്ടുണ്ട്. സംഭവത്തില്‍ വാര്‍ണര്‍ക്കുള്ള പങ്ക് കണക്കിലെടുത്തും പശ്ചാത്താപമോ കുറ്റബോധമോ പ്രകടമാക്കാത്ത നിലപാട് കണക്കിലെടുത്തും വാര്‍ണറെ ഭാവിയില്‍ ആസ്ത്രേലിയയുടെ നായക സ്ഥാനത്തേക്ക് പരിഗണിക്കേണ്ടതില്ലെന്നാണ് തീരുമാനമെന്ന് താരങ്ങള്‍ക്കെതിരായ നടപടി വ്യക്തമാക്കി കൊണ്ടുള്ള പ്രസ്താവനയില്‍ ക്രിക്കറ്റ് ആസ്ത്രേലിയ വ്യക്തമാക്കി.

പന്തിന്‍റെ സ്ഥിതിയില്‍ മാറ്റം വരുത്താന്‍ കൃത്രിമമായി ശ്രമിക്കാനുള്ള പദ്ധതി വികസിക്കാനുള്ള കാരണം വാര്‍ണറാണെന്ന് അന്വേഷണത്തില്‍ കണ്ടെത്തിയിട്ടുണ്ട്. പദ്ധതി നടപ്പിലാക്കാന്‍ ജൂനിയര്‍ താരമായ കാമറൂണ്‍ ബാന്‍ക്രോഫ്റ്റിന് നിര്‍ദേശം നല്‍കിയതും വാര്‍ണറാണ്. പന്തില്‍ കൃത്രിമം കാണിക്കുന്ന രീതി ജൂനിയര്‍ താരത്തിന് പറഞ്ഞു കൊടുത്തതിനും ഇത് നടപ്പിലാക്കേണ്ട രീതി കാണിച്ചു കൊടുത്തതിനും വാര്‍ണര്‍ ഉത്തരവാദിയാണെന്നും അന്വേഷണത്തില്‍ തെളിഞ്ഞിട്ടുണ്ട്.

പദ്ധതില്‍ തന്‍റെ പങ്കും ഇതേക്കുറിച്ചുള്ള അറിവും ബന്ധപ്പെട്ടവരില്‍ നിന്നും മറച്ചുവച്ച വാര്‍ണര്‍ തെറ്റ് ഏറ്റുപറഞ്ഞ് മുന്നോട്ടുവരാനും തയ്യാറായില്ല. എല്ലാവിധ പ്രാദേശിക അന്തര്‍ദേശീയ മത്സരങ്ങളില്‍ നിന്നുമാണ് മൂന്ന് താരങ്ങള്‍ക്കും വിലക്ക് ഏര്‍പ്പെടുത്തിയിട്ടുള്ളത്. എന്നാല്‍ ക്രിക്കറ്റ് ലോകവുമായുള്ള ബന്ധം നിലനിര്‍ത്താനായി ക്ലബ് ക്രിക്കറ്റ് കളിക്കാന്‍ ഇവരെ അനുവദിക്കും.

Similar Posts