Sports
ജയത്തോടെ കോല്‍ക്കത്തയും ബാംഗ്ലൂരും പ്ലേഓഫില്‍ജയത്തോടെ കോല്‍ക്കത്തയും ബാംഗ്ലൂരും പ്ലേഓഫില്‍
Sports

ജയത്തോടെ കോല്‍ക്കത്തയും ബാംഗ്ലൂരും പ്ലേഓഫില്‍

admin
|
27 May 2018 10:18 AM GMT

ഇന്ന് നടക്കുന്ന ക്വാളിഫയര്‍ ഒന്നില്‍ റോയല്‍ ചലഞ്ചേഴ്സ് ബാംഗ്ലൂര്‍, ഗുജറാത്ത് ലയണ്‍സിനെ നേരിടും.

ഐപിഎല്‍ സീസണ്‍ ഒന്‍പതിന്റെ പ്ലേ ഓഫ് ചിത്രമായി. ഡല്‍ഹിയെ തോല്‍പിച്ച് ബാംഗ്ലൂരും ഹൈദരാബാദിനെ പരാജയപ്പെടുത്തി കൊല്‍ക്കത്തയും അവസാന നാലിലെത്തി. ഇന്ന് നടക്കുന്ന ക്വാളിഫയര്‍ ഒന്നില്‍ റോയല്‍ ചലഞ്ചേഴ്സ് ബാംഗ്ലൂര്‍, ഗുജറാത്ത് ലയണ്‍സിനെ നേരിടും.

ആവേശം നിറഞ്ഞു നിന്ന ആദ്യഘട്ട മത്സരങ്ങള്‍ അവസാനിച്ചിരിക്കുന്നു. ഇനി ചിത്രത്തില്‍ നാല് ടീമുകള്‍ മാത്രം. ഗുജറാത്തും, ഹൈദരബാദും, ബാംഗ്ലൂരും കൊല്‍ക്കത്തയും. നിര്‍ണ്ണായക മത്സരത്തില്‍ ഡല്‍ഹിയെ ആറ് വിക്കറ്റിന് തകര്‍ത്താണ് ബാംഗ്ലൂര്‍ പ്ലേ ഓഫിലേക്ക് മുന്നേറിയത്.

അസാമാന്യ പ്രകടനം തുടരുന്ന വിരാട് കൊഹ്ലി തന്നെയാണ് ഡല്‍ഹിക്കെതിരെയും ബാംഗ്ലൂരിന് വിജയം നേടിക്കൊടുത്തത്. 45 പന്തില്‍ 54 റണ്‍സ് നേടി കൊഹ്ലി പുറത്താകാതെ നിന്നു. 38 റണ്‍സ് നേടിയ ലോകേഷ് രാഹുല്‍ നായകന് മികച്ച പിന്തുണ നല്‍കി. ബാംഗ്ലൂരിന് വേണ്ടി യുശ്വേന്ദ്ര ചഹാല്‍ മൂന്ന് വിക്കറ്റ് നേടി

സണ്‍റൈസേഴ്സ് ഹൈദരാബാദിനെ 22 റണ്‍സിന് തോല്‍പിച്ചാണ് കൊല്‍ക്കത്ത പ്ലേ ഓഫില്‍ കടന്നത്. ഇന്ന് നടക്കുന്ന ക്വാളിഫയര്‍ ഒന്നില്‍ വിജയിക്കുന്ന ടീം നേരിട്ട് ഫൈനലിലേക്ക് യോഗ്യത നേടും. ബുധനാഴ്ച നടക്കുന്ന എലിമിനേറ്ററില്‍ കൊല്‍ക്കത്തയും ഹൈദരാബാദും ഏറ്റുമുട്ടം. ക്വാളിഫയര്‍ ഒന്നില്‍ പരാജയപ്പെട്ട ടീമും എലിമിനേറ്ററിലെ വിജയിയും തമ്മിലാണ് രണ്ടാം ക്വാളിഫയര്‍.

Similar Posts