അലിസ്റ്റര്‍ കുക്ക് ടെസ്റ്റ് ക്രിക്കറ്റില്‍ 10,000 റണ്‍സ് തികയ്ക്കുന്ന ഏറ്റവും പ്രായം കുറഞ്ഞ താരം
|ഇന്ത്യന്‍ ബാറ്റിങ് ഇതിഹാസം സച്ചിന്‍ ടെന്‍ഡുല്‍ക്കറുടെ റെക്കോര്‍ഡാണ് 31 വയസ്സും അഞ്ച് മാസവും അഞ്ച് ദിവസവും പ്രായമുള്ള കുക്ക് സ്വന്തമാക്കിയത്. 31 വയസ്സും 10 മാസവും 20 ദിവസവും പ്രായമുള്ളപ്പോഴാണ് സച്ചിന്‍ 10,000 റണ്‍ തികച്ചത്.
ഇംഗ്ലണ്ട് ക്രിക്കറ്റ് ടീം ക്യാപ്റ്റന്‍ അലിസ്റ്റര്‍ കുക്ക് ടെസ്റ്റ് ക്രിക്കറ്റില്‍ 10,000 റണ്‍സ് തികച്ചു. ഈ നേട്ടം കൈവരിക്കുന്ന ഏറ്റവും പ്രായം കുറഞ്ഞ താരമാണ് കുക്ക്.
ശ്രീലങ്കക്കെതിരായ ടെസ്റ്റ് പരമ്പര 2-0ന് സ്വന്തമാക്കിയതിനപ്പുറം ഇംഗ്ലണ്ടിന് അഭിമാനിക്കാന്‍ വക നല്‍കിയിരിക്കുകയാണ് ക്യാപ്റ്റന്‍ അലിസ്റ്റര്‍ കുക്ക്. ശ്രീലങ്ക- ഇംഗ്ലണ്ട് ത്രിദിന ടെസ്റ്റ് പരമ്പരയിലെ രണ്ടാം മത്സരത്തിലാണ് കുക്ക് 10,000 റണ്‍ തികച്ചത്. ഈ നേട്ടം കൈവരിക്കുന്ന ആദ്യ ഇംഗ്ലണ്ടിന്റെ ആദ്യ താരവും ഏറ്റവും പ്രായം കുറഞ്ഞ താരവുമാണ് കുക്ക്‍.
ഇന്ത്യന്‍ ബാറ്റിങ് ഇതിഹാസം സച്ചിന്‍ ടെന്‍ഡുല്‍ക്കറുടെ റെക്കോര്‍ഡാണ് 31 വയസ്സും അഞ്ച് മാസവും അഞ്ച് ദിവസവും പ്രായമുള്ള കുക്ക് സ്വന്തമാക്കിയത്. 31 വയസ്സും 10 മാസവും 20 ദിവസവും പ്രായമുള്ളപ്പോഴാണ് സച്ചിന്‍ 10,000 റണ്‍ തികച്ചത്. നേട്ടം കൈവരിക്കുന്ന പന്ത്രണ്ടാമത് ബാറ്റ്സ്മാനാണ് കുക്ക്. ബ്രയാന്‍ ലാറ, കുമാര്‍ സങ്കക്കാര, റിക്കി പോണ്ടിങ്, രാഹുല്‍ ദ്രാവിഡ്, മഹേള ജയവര്‍ധനെ, സുനില്‍ ഗവാസ്കര്‍, ജാക് കാലിസ് എന്നിവരാണ് മുന്‍പ് 10,000 റണ്‍ തികച്ച താരങ്ങള്‍. നേട്ടത്തില്‍ സന്തോഷമുണ്ടെന്ന് കുക്ക് പ്രതികരിച്ചു.
128 ടെസ്റ്റ് മത്സരങ്ങളില്‍ നിന്നാണ് കുക്ക് 10,000 റണ്‍ തികച്ചത്. 28 സെഞ്ച്വറികളും 47 അര്‍ധസെഞ്ചുറികളും ഇതില്‍ ഉള്‍പ്പെടുന്നു.