എംഎസ്കെ പ്രസാദ് സെലക്ഷന്‍ കമ്മിറ്റി ചെയര്‍മാന്‍
|മുന്‍ ഓഫ് സ്പിന്നര്‍ സരന്ദീപ് സിങ്, ഗഗന്‍ ഗോഡ, ദേവാങ് ഗാന്ധി, ജരന്‍ പരഞ്ജെ എന്നിവരാണ് മറ്റ് അംഗങ്ങള്‍
മുന്‍ വിക്കറ്റ് കീപ്പര്‍ എംഎസ്കെ പ്രസാദിനെ ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്‍റെ സെലക്ഷന്‍ കമ്മിറ്റി ചെയര്‍മാനായി തെരഞ്ഞെടുത്തു. ഇന്ന് ചേര്‍ന്ന ബിസിസിഐ വാര്‍ഷിക ജനറല്‍ ബോഡി യോഗത്തിലാണ് തീരുമാനം. മുന്‍ ഓഫ് സ്പിന്നര്‍ സരന്ദീപ് സിങ്, ഗഗന്‍ ഗോഡ, ദേവാങ് ഗാന്ധി, ജരന്‍ പരഞ്ജെ എന്നിവരാണ് സെലക്ഷന്‍ കമ്മിറ്റിയിലെ മറ്റ് അംഗങ്ങള്‍.
സെലക്ഷന്‍ കമ്മിറ്റി അംഗങ്ങളെ മേഖല തലത്തില്‍ നിയമിക്കുന്നത് അവസാനിപ്പിക്കാനുള്ള തീരുമാനത്തിന് ശേഷം ആദ്യമായി നിയോഗിക്കപ്പെടുന്ന കമ്മിറ്റിയാണിത്. അപേക്ഷ സ്വീകരിച്ച ശേഷമാണ് ഇത്തവണ സെലക്ടര്‍മാരെ തീരുമാനിച്ചത്. ഇന്ത്യക്കായി ആറ് ടെസ്റ്റുകള്‍ കളിച്ചിട്ടുള്ള എംഎസ്കെ പ്രസാദ് 17 ഏകദിനങ്ങളിലും രാജ്യത്തെ പ്രതിനിധീകരിച്ചിട്ടുണ്ട്. ഒരു ഏകദിനത്തിലോ ടെസ്റ്റിലോ ഇന്ത്യയെ പ്രതിനിധീകരിക്കണം, ഐപിഎല്‍ ടീമുകളുമായി യാതൊരു ബന്ധവും പാടില്ല തുടങ്ങിയ നിരവധി നിബന്ധനകളോടെയാണ് സെലക്ഷന്‍ കമ്മിറ്റിയിലേക്ക് ബിസിസിഐ അപേക്ഷ ക്ഷണിച്ചിരുന്നത്.
. അജയ് ഷെര്‍ക്കെയെ ബിസിസിഐ സെക്രട്ടറിയായി നിലനിര്‍ത്തി.