യുവരാജിന് മുന്നില്‍ താന്‍ ക്ലബ് ബാറ്റ്സ്മാനായി മാറിയെന്ന് കൊഹ്‍ലി
|ലോ ഫൂള്‍ടോസുകളെ ബൌണ്ടറിയിലേക്കും കാണികള്‍ക്കിടയിലേക്കും പായിച്ച് യോര്‍ക്കറുകളില്‍ പോലും ബൌണ്ടറികള്‍ കണ്ടെത്തി യുവിക്ക് മാത്രം കാഴ്ചവയ്ക്കാവുന്ന ഒരു ഇന്നിങ്സ്
ചാമ്പ്യന്‍സ് ട്രോഫിയില്‍ പരമ്പരാഗത വൈരികളായ പാകിസ്താനെതിരായ മത്സരത്തില്‍ യുവരാജ് സിങ് പുറത്തടെുത്ത പ്രകടനത്തിന് മുന്നില്‍ താന്‍ നിഷ്പ്രഭനായി മാറിയെന്ന് ഇന്ത്യന്‍ നായകന്‍ വിരാട് കൊഹ്‍ലി.
യുവരാജ് കത്തിക്കയറിയപ്പോള്‍ ക്ലബ് ക്രിക്കറ്റ് കളിക്കുന്ന ഒരു ബാറ്റ്സ്മാനായി ഞാന്‍ മാറി. മത്സരഗതി മാറ്റിമറിച്ച ഇന്നിങ്സായിരുന്നു യുവിയുടോത്. എന്നിലുണ്ടായിരുന്ന സകല സമ്മര്‍ദങ്ങളും ഇല്ലാതാക്കുന്ന കളിയാണ് യുവരാജ് പുറത്തെടുത്തത്. കൂടുതല്‍ കരുത്തോടെ ആക്രമിക്കാനുള്ള ആത്മവിശ്വാസം പകര്‍ന്നു തന്ന ഇന്നിങ്സായിരുന്നു അത്. ലോ ഫൂള്‍ടോസുകളെ ബൌണ്ടറിയിലേക്കും കാണികള്‍ക്കിടയിലേക്കും പായിച്ച് യോര്‍ക്കറുകളില്‍ പോലും ബൌണ്ടറികള്‍ കണ്ടെത്തി യുവിക്ക് മാത്രം കാഴ്ചവയ്ക്കാവുന്ന ഒരു ഇന്നിങ്സ്. യുവിയുടെ ആ പ്രകടനമാണ് പാകിസ്താനെ തകിടം മറിച്ചതെന്നാണ് എന്‍റെ വിലയിരുത്തല്‍. താളം കണ്ടത്താന്‍ എനിക്കും ആ പ്രകടനം സഹായകരമായി. തീര്‍ച്ചയായും മത്സരഗതി മാറ്റിമറിച്ച പ്രകടനമായിരുന്നു അത്, അതുകൊണ്ടു തന്നെയാണ് യുവി ടീമിലിടം നേടുന്നതും.
അവശേഷിക്കുന്ന മത്സരങ്ങളില്‍ യുവിയില്‍ നിന്നും കൂടുതല്‍ മികച്ച പ്രകടനങ്ങളുണ്ടാകുമെന്നാണ് പ്രതീക്ഷയെന്നും കൊഹ്‍ലി കൂട്ടിച്ചേര്‍ത്തു.