Sports
രാഹുലിന് പരിക്ക്, പകരക്കാരനായി ഗംഭീര്‍ ടീമിലിടം നേടിയേക്കുംരാഹുലിന് പരിക്ക്, പകരക്കാരനായി ഗംഭീര്‍ ടീമിലിടം നേടിയേക്കും
Sports

രാഹുലിന് പരിക്ക്, പകരക്കാരനായി ഗംഭീര്‍ ടീമിലിടം നേടിയേക്കും

Damodaran
|
29 May 2018 12:51 PM GMT

ഗംഭീറിനെ ടീമിലെത്തിക്കുന്നത് ഗുണകരമാകുമെന്നാണ് കുംബ്ലെയുടെ വിലയിരുത്തല്‍. ബംഗളൂരുവിലെ നാഷണല്‍ ക്രിക്കറ്റ് അസോസിയേഷനില്‍ ഗംഭീര്‍ ഇന്ന് കായികക്ഷമത പരിശോധനക്ക് വിധേയനാകാനാണ് സാധ്യത. 

ന്യൂസിലാന്‍ഡിനെതിരായ ഒന്നാം ക്രിക്കറ്റ് ടെസ്റ്റില്‍ അനായാസ ജയം സ്വന്തമാക്കിയ ടീം ഇന്ത്യക്ക് തിരിച്ചടിയായി ഓപ്പണര്‍ രാഹുലിന് പരിക്ക്. രാഹുലിന് പകരക്കാരനായി മുന്‍ ഇന്ത്യന്‍ ഓപ്പണര്‍ ഗൌതം ഗംഭീര്‍ രണ്ടാം ടെസ്റ്റിനുള്ള ഇന്ത്യന്‍ ടീമിലെത്തിയേക്കും. രണ്ടാം ഇന്നിങ്സില്‍ 38 റണ്‍സിന് പുറത്തായ ശേഷം രാഹുല്‍ പിന്നീട് കളത്തിലിറങ്ങിയിരുന്നില്ല. പന്ത്രണ്ടാമനായ ഓപ്പണര്‍ ശിഖിര്‍ ധവാനാണ് ന്യൂസിലാന്‍ഡിന്‍റെ രണ്ടാം ഇന്നിങ്സില്‍ കളത്തിലിറങ്ങിയത്. ഈ മാസം മുപ്പതിന് കൊല്‍ക്കൊത്തയില്‍ ആരംഭിക്കുന്ന രണ്ടാം ടെസ്റ്റില്‍ രാഹുലിന് പകരക്കാരനായി ഗൌതം രംഭീറിനെ ടീമിലുള്‍പ്പെടുത്തണമെന്ന് പരിശീലകന്‍ അനില്‍ കുംബ്ലെ ആവശ്യപ്പെട്ടതായാണ് റിപ്പോര്‍ട്ട്. ധവാന്‍ ടീമിലുണ്ടെങ്കിലും മികച്ച ഫോമിലുള്ള ഗംഭീറിനെ ടീമിലെത്തിക്കുന്നത് ഗുണകരമാകുമെന്നാണ് കുംബ്ലെയുടെ വിലയിരുത്തല്‍. ബംഗളൂരുവിലെ നാഷണല്‍ ക്രിക്കറ്റ് അസോസിയേഷനില്‍ ഗംഭീര്‍ ഇന്ന് കായികക്ഷമത പരിശോധനക്ക് വിധേയനാകാനാണ് സാധ്യത.

2014ല്‍ ഓവലില്‍ ഇംഗ്ലണ്ടിനെതിരായ ടെസ്റ്റിലാണ് ഗംഭീര്‍ അവസാനമായി ഇന്ത്യന്‍ കുപ്പായമണിഞ്ഞത്. കേവലം മൂന്ന് റണ്‍സ് മാത്രമാണ് അന്ന് അദ്ദേഹം നേടിയത്. അടുത്തിടെ സമാപിച്ച ദുലീപ് ട്രോഫിയില്‍ ഇന്ത്യന്‍ ബ്ലൂവിനെ കിരീടത്തിലേക്ക് നയിച്ച ഗംഭീര്‍ വ്യക്തിപരമായി മികച്ച ഫോമിലായിരുന്നു. ഇന്ത്യ ഗ്രീനിനെതിരായ മത്സരത്തില്‍ ആദ്യ ഇന്നിങ്സില്‍ 90 റണ്‍സും രണ്ടാം ഇന്നിങ്സില്‍ 59 റണ്‍സുമായിരുന്നു ഗംഭീറിന്‍റെ സമ്പാദ്യം. ഇന്ത്യ റെഡിനെതിരെ നടന്ന മഴക്കളിയിലും ഒന്നാം ഇന്നിങ്സില്‍ ഗംഭീര്‍ 77 റണ്‍സ് നേടി. യുവരാജ് നയിച്ച റെഡ് തന്നെയായിരുന്നു കലാശപ്പോരാട്ടില്‍ ബ്ലൂവിന്‍റെ എതിരാളികള്‍. ആദ്യ ഇന്നിങ്സില്‍ 94 റണ്‍സും രണ്ടാം ഇന്നിങ്സില്‍ 36 റണ്‍സുമാണ് താരം കുറിച്ചത്.

Similar Posts