ഇന്ത്യയോട് തോറ്റ അന്ന് രാത്രി ഞങ്ങളാരും അത്താഴം കഴിച്ചില്ല: ബംഗ്ലാദേശ് നായകന്
|പക്ഷേ വിധി അവര്‍ക്ക് മേല്‍ അടിച്ചേല്‍പ്പിച്ചത് ഒരു റണ്ണിന്റെ തോല്‍വി.
ട്വന്റി 20 ലോകകപ്പില്‍ ഇന്ത്യ നേടിയ അവിശ്വസനീയ വിജയത്തെ എല്ലാവരും വാഴ്ത്തിപ്പാടിയപ്പോള്‍ നെഞ്ച് തകര്‍ന്നിരിക്കുന്ന ഒരു കൂട്ടരുണ്ടായിരുന്നു, ബംഗ്ലദേശുകാര്‍. ബാറ്റിങ്ങിലും ബോളിങ്ങിലും ഫീല്‍ഡിങ്ങിലും നിറംമങ്ങിപ്പോയ ഇന്ത്യയ്ക്കെതിരെ അവസാന നിമിഷം വരെ വിജയമുറപ്പിച്ച കളിയായിരുന്നു ബംഗ്ലദേശിന്റേത്. പക്ഷേ വിധി അവര്‍ക്ക് മേല്‍ അടിച്ചേല്‍പ്പിച്ചത് ഒരു റണ്ണിന്റെ തോല്‍വി. അന്ന് രാത്രി ഹൃദയവേദന കൊണ്ട് അത്താഴം കഴിക്കാന്‍ തനിക്കും സഹതാരങ്ങള്‍ക്കും കഴിഞ്ഞില്ലെന്ന് ബംഗ്ലാദേശ് നായകന് മഷ്റഫെ മൊര്‍ത്താസ പറയുന്നു.
'അപ്രതീക്ഷിത തോല്‍വിയുടെ ആഘാതം വളരെ വലുതായിരുന്നു. അന്ന് രാത്രി ആരും അത്താഴം കഴിച്ചില്ല. ഒരു മത്സരമായാല്‍ ഒരു ടീം തോല്‍ക്കും. പക്ഷേ തങ്ങള്‍ക്ക് തോല്ക്കാന് മനസുണ്ടായിരുന്നില്ല' - മൊര്‍ത്താസ പറഞ്ഞു. കശ്മീരില്‍ അവധിക്കാലം ചെലവഴിച്ചു തിരിച്ചു വരുന്നതിനിടെ കുള്ളന്‍ മേഖലക്കു സമീപം ക്രിക്കറ്റ് കളിച്ചുകൊണ്ടിരിക്കുന്ന ഒരു കൂട്ടം യുവാക്കളെ കണ്ട് വാഹനം നിര്‍ത്തി അവരോട് സംസാരിക്കുന്നതിനിടെയാണ് മൊര്‍ത്താസ മനസ് തുറന്നത്. യുവാക്കള്‍ക്ക് തന്റെ ചില ഉപദേശങ്ങളും കുറച്ചു നേരം അവരോടൊപ്പം ക്രിക്കറ്റ് കളിച്ചതിനും ശേഷമാണ് മൊര്‍ത്താസ മടങ്ങിയത്.
അവസാന ഓവറില്‍ 11 റണ്‍സ് എന്ന നിലയില്‍ നില്‍ക്കെ രണ്ടും മൂന്നും പന്തുകള്‍ ബൗണ്ടറി കടത്തിയ മുഷ്ഫിഖുര്‍ റഹിമിന്റെ ആഘോഷം വിജയം സ്വന്തമായാലെന്ന പോലെയായിരുന്നു. അതുപക്ഷേ കൈവിട്ട കളിയായിപ്പോയി. പിന്നീട് റണ്ണെടുക്കാന്‍ കഴിയാതെ ബംഗ്ലാദേശ് ഒരു റണ്ണിന്റെ ഭാഗ്യംകെട്ട തോല്‍വി ഏറ്റുവാങ്ങി.