ബാഴ്‌സലോണ ചെല്‍സി മത്സരം സമനിലയില്‍
|62ആം മിനുട്ടില്‍ ചെല്‍സിയുടെ വില്ലിയാനാണ് മൈതാനത്ത് ആദ്യം വലകുലുക്കിയത്. ചെല്‍സിയുടെ ഗോളിന് 75ആം മിനുട്ടില്‍ സാക്ഷാല്‍ ലയണല്‍ മെസ്സിയുടെ മറുപടി.
യുവേഫ ചാമ്പ്യന്‍സ് ലീഗ് പ്രീക്വാര്‍ട്ടറിലെ ആദ്യ പാദത്തിലെ ബാഴ്‌സലോണ ചെല്‍സി മത്സരം സമനിലയില്‍ കലാശിച്ചു. ഇരുടീമുകളും ഒരു ഗോള്‍ വീതം നേടി. ബാഴ്‌സക്കായി ലയണല്‍ മെസിയും ചെല്‍സിക്കായി വില്ലിയാനുമാണ് ഗോള്‍ നേടിയത്.
ലാലിഗയില്‍ ഒന്നാം സ്ഥാനത്തും കിങ്‌സ് കപ്പ് ഫൈനലിലും എത്തി നില്‍ക്കുന്ന ബാര്‍സലോണ ആത്മവിശ്വാസത്തോടെയാണ് ചാമ്പ്യന്‍സ് ലീഗ് പ്രീക്വാര്‍ട്ടര്‍ മത്സരത്തിനായി എവേ ഗ്രൗണ്ടിലിറങ്ങിയത്.
പ്രീമിയര്‍ ലീഗിലെ മോശം ഫോം ഹോം ഗ്രൗണ്ടില്‍ ആവര്‍ത്തിക്കാതെ നോക്കണം എന്ന സമ്മര്‍ദവുമായാണ് ചെല്‍സി കളിക്കളത്തിലിറങ്ങിയത്. ജയമെന്ന വികാരവുമായി രണ്ട് ശക്തര്‍ ഏറ്റുമുട്ടിയപ്പോള്‍ സമനിലയായി ഫലം. 62ആം മിനുട്ടില്‍ ചെല്‍സിയുടെ വില്ലിയാനാണ് മൈതാനത്ത് ആദ്യം വലകുലുക്കിയത്. ചെല്‍സിയുടെ ഗോളിന് 75ആം മിനുട്ടില്‍ സാക്ഷാല്‍ ലയണല്‍ മെസ്സിയുടെ മറുപടി.
പിന്നീട് ഇരുടീമുകളും സമ്മര്‍ദത്തിലാണ് കളിച്ചത്. ഒരു ഗോളിനപ്പുറം നേടാന്‍ ഇരു ടീമുകള്‍ക്കു സാധിച്ചില്ല. പ്രീക്വാര്‍ട്ടറിന്റെ രണ്ടാം പാദംം ബാഴ്‌സയുടെ തട്ടകമായ നൗകാമ്പിലാണ്. ഹോം ഗ്രൌണ്ടില്‍ സമനിലയില്‍ തളച്ച ബാഴ്‌സക്ക് അവരുടെ തട്ടകത്തില്‍ മറുപടി പറയാനാകും ചെല്‍സിയുടെ ശ്രമം. ലാലീഗയിലേയും കിങ്‌സ് കപ്പിലേയും വിജയങ്ങള്‍ക്കൊപ്പം സ്വന്തം തട്ടകത്തിന്റെ ആത്മവിശ്വാസം കൂടിയാവുമ്പോള്‍ ബാഴ്‌സയെ പിടിച്ചു കെട്ടലും അത്ര എളുപ്പമാവില്ല.