Sports
വര്‍ഗാസിനെ പൂട്ടണം, മെസി ഗോളടിക്കണം, അര്‍ജന്റീന കപ്പില്‍ മുത്തമിടണം, കാരണങ്ങളിതൊക്കെയാണ്...വര്‍ഗാസിനെ പൂട്ടണം, മെസി ഗോളടിക്കണം, അര്‍ജന്റീന കപ്പില്‍ മുത്തമിടണം, കാരണങ്ങളിതൊക്കെയാണ്...
Sports

വര്‍ഗാസിനെ പൂട്ടണം, മെസി ഗോളടിക്കണം, അര്‍ജന്റീന കപ്പില്‍ മുത്തമിടണം, കാരണങ്ങളിതൊക്കെയാണ്...

Alwyn K Jose
|
29 May 2018 3:27 PM GMT

നൂറ്റാണ്ടിന്റെ കോപ്പയുടെ ഫൈനല്‍ മത്സരം ഇഞ്ചോടിഞ്ചുള്ള മറ്റൊരു പോരാട്ടത്തിന് കൂടിയായിരിക്കും സാക്ഷ്യം വഹിക്കുക.

നൂറ്റാണ്ടിന്റെ കോപ്പയുടെ ഫൈനല്‍ മത്സരം ഇഞ്ചോടിഞ്ചുള്ള മറ്റൊരു പോരാട്ടത്തിന് കൂടിയായിരിക്കും സാക്ഷ്യം വഹിക്കുക. ഈ കോപ്പയില്‍ ഏറ്റവും കൂടുതല്‍ ഗോള്‍ നേടിയ താരമെന്ന ബഹുമതിക്ക് വേണ്ടി പോരാടുന്നത് ലയണല്‍ മെസിയും ചിലിയുടെ എഡ്വാര്‍ഡോ വര്‍ഗാസും തമ്മിലാണ്.

കോപ്പയുടെ കലാശപ്പോരില്‍ അര്‍ജന്റീനക്ക് ജയിച്ചാല്‍ മാത്രം പോരാ മെസി ഗോളടിക്കുകയും വേണം. അതും പോരാ, എഡ്വാര്‍ഡോ വര്‍ഗാസെന്ന ചിലിയന്‍ ഗോളടി യന്ത്രത്തിനെ പൂട്ടിയിടുകയും വേണം. ടൂര്‍ണമെന്റിലെ ടോപ് സ്കോറര്‍ പദവിയിലേക്കുള്ള മെസിയുടെ കുതിപ്പിന് മുന്നിലെ ഏക തടസ്സം വര്‍ഗാസാണ്. ആറ് ഗോളുകളുമായി മുന്നില്‍ നില്‍ക്കുന്ന വര്‍ഗാസിനെ മറികടക്കണമെങ്കില്‍ അഞ്ച് ഗോളുകളുള്ള മെസിക്ക് രണ്ട് ഗോളുകള്‍ നേടണം. ഒരെണ്ണം നേടിയാല്‍ ഒപ്പമെത്താം. പക്ഷെ വര്‍ഗാസ് ഗോളൊന്നും നേടരുത്. രണ്ട് പേരും തുല്യമായി വന്നല്‍ മറ്റുള്ളവര്‍ക്ക് ഗോളടിക്കാനുള്ള അവസരം ഒരുക്കിയതിന്റെ കണക്കെടുക്കും. അവിടെ മെസി ബഹുദൂരം മുമ്പിലാണ്. ആറ് കളികളില്‍ നിന്നാണ് വര്‍ഗാസിന്റെ ആറ് ഗോള്‍ നേട്ടം.

അതില്‍ നാലും മെക്സിക്കോക്കെതിരായ ഒറ്റ മത്സരത്തില്‍ നിന്ന്. അഞ്ച് കളികളില്‍ നിന്നാണ് മെസിയുടെ അഞ്ചു ഗോള്‍ നേട്ടം. അതില്‍ മുഴുവന്‍ സമയം കളിക്കാനിറങ്ങിയത് രണ്ട് കളികളി‍ല്‍ മാത്രം. പാനമക്കെതിരായ ഹാട്രിക് പ്രകടനമാണ് മെസിക്ക് തുണയായത്. കഴിഞ്ഞ കോപ്പയില്‍ ടോപ് സ്കോറര്‍ മെസിയായിരുന്നെങ്കിലും ഫൈനലില്‍ ടീം തോറ്റപ്പോള്‍ ട്രോഫി നിരസിക്കുകയായിരുന്നു. ഇത്തവണ പക്ഷെ മെസിക്ക് എല്ലാം ഒരുക്കിക്കൊടുക്കാനുള്ള ശ്രമത്തിലാണ് സഹകളിക്കാര്‍. എന്നാല്‍ രണ്ടാം കിരീടവും വര്‍ഗാസിന്റെ ടോപ് സ്കോറര്‍ പട്ടവുമാണ് ചിലിയന്‍ ക്യാമ്പിന്റെ ലക്ഷ്യം. അതു കൊണ്ട് തന്നെ നൂറ്റാണ്ടിന്റെ കോപ്പയുടെ കലാശപ്പോരിന് വീറും വാശിയും ഏറെയാണ്.

Similar Posts