Sports
റിയോയില്‍ ഒളിമ്പിക് ദീപം തെളിച്ച് ലീമറിയോയില്‍ ഒളിമ്പിക് ദീപം തെളിച്ച് ലീമ
Sports

റിയോയില്‍ ഒളിമ്പിക് ദീപം തെളിച്ച് ലീമ

Alwyn K Jose
|
30 May 2018 5:48 PM GMT

2004 ആതന്‍സ് ഒളിമ്പിക്സില്‍ ഓട്ടത്തിനിടെ കാഴ്ചക്കാര്‍ തടസ്സപ്പെടുത്തിയിട്ടും വെങ്കലം നേടിയ താരമാണ് വാണ്ടര്‍ലീ ലീമ.

ബ്രസീല്‍ മരത്തോണ്‍ താരം വാണ്ടര്‍ലീ ലീമയാണ് റിയോ ഒളിമ്പിക്സിന്‍റെ ദീപം തെളിയിച്ചത്. ഫുട്ബോള്‍ ഇതിഹാസം പെലെ പിന്‍മാറിയതിനെ തുടര്‍ന്നാണ് ലീമയ്ക്ക് അവസരം ലഭിച്ചത്. 2004 ആതന്‍സ് ഒളിമ്പിക്സില്‍ ഓട്ടത്തിനിടെ കാഴ്ചക്കാര്‍ തടസ്സപ്പെടുത്തിയിട്ടും വെങ്കലം നേടിയ താരമാണ് വാണ്ടര്‍ലീ ലീമ.

കാല്‍പ്പന്തു കളിയുടെ കളിത്തൊട്ടില്‍ എന്നറിയപ്പെടുന്ന ബ്രസീലില്‍ ഒളിമ്പിക്സ് നടക്കുമ്പോള്‍ ഇതിഹാസ താരം പെലെ ഒളിമ്പിക് ദീപം കൊളുത്തുമെന്ന് ലോകം ഏറെക്കുറെ ഉറപ്പിച്ചിരുന്നു. ദീപാ ശിഖാ യാത്രയില്‍ സജിവപങ്കാളിത്തം വഹിച്ച പെലെയെ സംഘാടകര്‍ ഇതിനായി ക്ഷണിക്കുകയും ചെയ്തു.
കൊടിയേറാന്‍ മണിക്കൂറുകള്‍ മാത്രം ശേഷിക്കെയാണ് പെലെ അസൌകര്യം അറിയിച്ചത്. ഫ്രഞ്ച് ഓപ്പണ്‍ മൂന്നു തവണ നേടിയ ലാറ്റിനമേരിക്കയുടെ എക്കാലത്തെയും മികച്ച ടെന്നീസ് താരം ഗുസ്താവോ ക്വര്‍ട്ടന്റെ പേരുയര്‍ന്നു. പക്ഷെ 2004 ആതന്‍സ് ഒളിമ്പിക്സില്‍ വെങ്കല മെഡല്‍ നേടിയ വാണ്ടര്‍ലീ ലിമയ്ക്കായിരുന്നു തെക്കെ അമേരിക്കയിലേക്ക് ആദ്യമായി വിരുന്നു വന്ന ഒളിമ്പിക്സിന് തിരി തെളിക്കാനുള്ള ഭാഗ്യം.

പ്രതിസന്ധികള്‍ തരണം ചെയ്ത് റിയോ ഒളിമ്പിക്സിന് ആതിഥ്യം വഹിക്കുന്നതു പോലെ പ്രതിസന്ധികള്‍ മറികടന്ന് വെങ്കലം നേടിയ താരമാണ് വാണ്ടര്‍ലീ ലീമ. 2004 ഒളിമ്പിക്സില്‍ മാരത്തണില്‍ വ്യക്തമായ മേധാവിത്വത്തോടെ കുതിക്കുമ്പോല്‍ ഒരു കാഴ്ചക്കാരന്‍ വാണ്ടര്‍ലീ ലിമയെ തടഞ്ഞു വെച്ചു. എന്നാല്‍ പതറാതെ ഒട്ടം തുടര്‍ന്ന വാണ്ടര്‍ലീ ലീമ വെങ്കലം നേടി. വെല്ലുവിളികള്‍ അതിജീവിച്ച് നല്ല രീതിയില്‍ വിശ്വകായിക മേള നടത്തുക എന്നതാണ് റിയോയുടെ ലക്ഷ്യം. ശരിയായ മനുഷ്യന്‍ തന്നെയാണ് അതിന് തുടക്കമിടാന്‍ റിയോ നിയോഗിച്ചതും.

Similar Posts