Sports
ഇറാന് ലോകകപ്പ് യോഗ്യതഇറാന് ലോകകപ്പ് യോഗ്യത
Sports

ഇറാന് ലോകകപ്പ് യോഗ്യത

Subin
|
30 May 2018 9:56 PM GMT

ഉസ്‌ബെക്കിസ്ഥാനെ എതിരില്ലാത്ത രണ്ട് ഗോളുകള്‍ക്ക് തോല്‍പ്പിച്ചാണ് ഇറാന്റെ യാഗ്യത. റഷ്യയില്‍ അടുത്ത വര്‍ഷം നടക്കുന്ന ലോകകപ്പിന് യോഗ്യത നേടുന്ന മൂന്നാമത്തെ ടീമാണ് ഇറാന്‍.

ഏഷ്യന്‍ ശക്തികളായ ഇറാന്‍ ലോകകപ്പ് ഫുട്‌ബോളിനുള്ള യോഗ്യത നേടി. ഏഷ്യന്‍ യോഗ്യതാ മത്സരത്തില്‍ ഉസ്‌ബെക്കിസ്ഥാനെ എതിരില്ലാത്ത രണ്ട് ഗോളുകള്‍ക്ക് തോല്‍പ്പിച്ചാണ് ഇറാന്റെ യാഗ്യത. റഷ്യയില്‍ അടുത്ത വര്‍ഷം നടക്കുന്ന ലോകകപ്പിന് യോഗ്യത നേടുന്ന മൂന്നാമത്തെ ടീമാണ് ഇറാന്‍.

ജയിച്ചാല്‍ റഷ്യയിലേക്കുള്ള ടിക്കറ്റ് ഉറപ്പാക്കാമായിരുന്ന മത്സരത്തില്‍ ഇറാന് പിഴച്ചില്ല. ഉസ്‌ബെക്കിസ്ഥാനെ എതിരില്ലാത്ത രണ്ട് ഗോളുകള്ക്ക് തോല്‍പിച്ചാണ് ഏഷ്യന്‍ മേഖലയില്‍ നിന്നും റഷ്യന്‍ ലോകകപ്പിന് യോഗ്യത നേടുന്ന ആദ്യ ടീമായി ഇറാന്‍ മാറിയത്. ഇരുപത്തിമൂന്നാം മിനുട്ടില്‍ സര്‍ദാര്‍ അസ്മൂനാണ് മിന്നുന്ന ഗോളിലൂടെ ഇറാനെ ആദ്യം മുന്നിലെത്തിച്ചത്. എന്നാല്‍ നാല്‍പ്പത്തിയൊമ്പതാം മിനുട്ടില്‍ ലഭിച്ച പെനാല്‍ട്ടി നായകന്‍ മസൂദ് ഷോജെ പാഴാക്കി. എണ്‍പത്തിയെട്ടാം മിനുട്ടില്‍ മഹ്മൂദ് തരാമി ലീഡ് രണ്ടാക്കിയതോടെ തെഹ്‌റാനിലെ ആസാദി സ്‌റ്റേഡിയം ഇളകി മറിഞ്ഞു.

യോഗ്യതാഘട്ടത്തില്‍ ഒറ്റ മത്സരം പോലും തോല്‍ക്കാതെയാണ് ഇറാന്‍ ലോകക്കപ്പിന് അര്‍ഹത നേടിയത്. ഏഷ്യന്‍ മേഖലയിലെ ഗ്രൂപ്പ് എയില്‍ നിന്ന് എട്ട് മത്സരങ്ങളില്‍ നിന്ന് 20 പോയിന്റാണ് ഇറാന്‍ സ്വന്തമാക്കിയത്. കൊറിയ, ഉസ്‌ബെക്കിസ്ഥാന്‍, സിറിയ, ചൈന, ഖത്തര്‍ എന്നിവയാണ് ഗ്രൂപ്പിലുള്ള മറ്റു ടീമുകള്‍. ഗ്രൂപ്പിലെ ആദ്യ രണ്ട് സ്ഥാനക്കാര്‍ക്ക് നേരിട്ടു യോഗ്യത ലഭിക്കും. മൂന്നാം സ്ഥാനത്തെത്തുന്ന ടീം പ്ലേ ഓഫിന് യോഗ്യത നേടും. ഫിഫ റാങ്കിംഗില്‍ 30മത് സ്ഥാനത്താണ് ഇറാന്‍ തുടര്‍ച്ചയായി രണ്ടാം തവണയാണ് ലോകകപ്പ് യോഗ്യത നേടുന്നത്.

Similar Posts