Sports
കൈമാറ്റ വിപണിയില്‍ പുതിയ റെക്കോഡിട്ട് ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ്കൈമാറ്റ വിപണിയില്‍ പുതിയ റെക്കോഡിട്ട് ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ്
Sports

കൈമാറ്റ വിപണിയില്‍ പുതിയ റെക്കോഡിട്ട് ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ്

Ubaid
|
31 May 2018 4:05 PM GMT

ഏകേശം പതിനായിരം കോടിയോളം രൂപയാണ് ഇന്നലെ അവസാനിച്ച ട്രാന്‍സ്ഫര്‍ വിപണിയില്‍ ഇംഗ്ലിഷ് പ്രീമിയര്‍ ലീഗ് ക്ലബുകള്‍ ചിലവഴിച്ചത്. ഇത്തവണയും ചിലവഴിച്ച തുകയില്‍ മാഞ്ചസ്റ്റര്‍ യുണൈറ്റഡാണ് മുന്നില്‍

കളിക്കാരുടെ കൈമാറ്റ തുകയില്‍ പുതിയ റെക്കോഡിട്ട് ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ്. 1.165 ബില്യണ്‍ പൌണ്ടാണ് 13 പ്രീമിയര്‍ ലീഗ് ക്ലബുകളും കൂടി ഈ ട്രാന്‍സ്ഫര്‍ വിപണിയില്‍ ചിലവഴിച്ചത്. കഴിഞ്ഞ സമ്മര്‍ വിന്‍ഡോയിലെ 870 മില്യണ്‍ പൌണ്ടാണ് ഇതോടെ പഴങ്കഥയായത്.

ഏകേശം പതിനായിരം കോടിയോളം രൂപയാണ് ഇന്നലെ അവസാനിച്ച ട്രാന്‍സ്ഫര്‍ വിപണിയില്‍ ഇംഗ്ലിഷ് പ്രീമിയര്‍ ലീഗ് ക്ലബുകള്‍ ചിലവഴിച്ചത്. ഇത്തവണയും ചിലവഴിച്ച തുകയില്‍ മാഞ്ചസ്റ്റര്‍ യുണൈറ്റഡാണ് മുന്നില്‍. ചരിത്രത്തില്‍ ഇടം നേടിയ പോള്‍ പോഗ്ബയുടെ ട്രാന്‍സ്ഫറാണ് യുണൈറ്റഡിന് വാര്‍ത്തകളില്‍ ഇടം നേടിക്കൊടുത്തത്. 878 കോടി മുടക്കിയാണ് ഫ്രഞ്ച് മധ്യനിര താരം പോഗ്ബയെ യുണൈറ്റഡ് ടീമിലെത്തിച്ചത്. എറിക് ബെയ്‍ലി, മഖിത്യരാന്‍ എന്നിവരെയും യുണൈറ്റഡ് ക്ലബിലെത്തിച്ചത്. സിസോകായാണ് അവസാന ദിനം ട്രാന്‍സ്ഫര്‍ വിപണിയില്‍ താരമായത്. 30 മില്യണ്‍ പൌണ്ടിനാണ് ടോട്ടനം സിസോകോയെ ന്യൂ കാസിലില്‍ നിന്നും റാഞ്ചിയത്. ഡേവിഡ് ലൂയിസിനെ ചെല്‍സി തിരികെയെത്തിച്ചതും അവസാന ദിനമാണ്. നിലവിലെ ചാമ്പ്യന്‍മാരായ ലെസ്റ്റര്‍ സിറ്റിയിലെത്തിയ പ്രമുഖ താരം ഇസ്ലാം സ്ലിമാനിയാണ്. 29 മില്യണ്‍ പൌണ്ടാണ് ലെസ്റ്റര്‍ സിമാനിക്കായി മുടക്കിയത്. വന്‍കിട പരിശീലകരുടെ സാന്നിധ്യവും ഇത്തവണ പ്രീമിയര്‍ ലീഗില്‍ പണമൊഴുകാന്‍ കാരണമായി.

Similar Posts