ഫിഫ അണ്ടര്‍ 17 ലോകകപ്പ്; ക്വാര്‍ട്ടര്‍ മത്സരം കൊച്ചിയില്‍
|ആദ്യമായി ഇന്ത്യയിലെത്തുന്ന ഫിഫ ലോകകപ്പ് ആറു വേദികളിലായാണ് നടക്കുക
ഫിഫ അണ്ടര്‍ 17 ലോകകപ്പ് ക്വാര്‍ട്ടര്‍ മത്സരങ്ങള്‍ കൊച്ചിയില്‍ നടക്കും. ആദ്യമായി ഇന്ത്യയിലെത്തുന്ന ഫിഫ ലോകകപ്പ് ആറു വേദികളിലായാണ് നടക്കുക. ഒക്ടോബര്‍ ആറിനാണ് ഉദ്ഘാടന മത്സരം. അന്ന് നടക്കുന്ന രണ്ടു മത്സരങ്ങളില്‍ ഒരെണ്ണം മുംബൈയിലും മറ്റൊരെണ്ണം ന്യൂഡല്‍ഹിയിലും നടക്കും. ക്വാര്‍ട്ടര്‍ ഫൈനലുകള്‍കള്‍ക്ക് ഗോവ, ഗുവാഹത്തി, കൊച്ചി, കൊല്‍ക്കത്ത എന്നീ നഗരങ്ങളാണ് ആതിഥേയത്വം വഹിക്കുക. സെമിഫൈനലുകള്‍ ഗുവാഹത്തിയുലം മുംബൈയിലുമായാണ് നടക്കുക ആതിഥേയരെന്ന നിലയില്‍ ഇന്ത്യ നേരത്തെ തന്നെ ടൂര്‍ണമെന്റിന് യോഗ്യത നേടിയിട്ടുണ്ട്.
ഏഷ്യയില്‍ നിന്ന് ഇറാന്‍, ഇറാഖ്, ജപ്പാന്‍, ഉത്തര കൊറിയ എന്നീ രാജ്യങ്ങളും ലാറ്റിനമേരിക്കയില്‍ നിന്ന് ബ്രസീല്‍, പരാഗ്വെ, ചിലി, കൊളംബിയ എന്നീ രാജ്യങ്ങളും ലോകകപ്പിന് യോഗ്യത നേടിയിട്ടുണ്ട്. അര്‍ജന്റീനക്ക് യോഗ്യത നേടാന്‍ കഴിയാത്തത് ഇന്ത്യയിലെ ആരാധകരെ നിരാശപ്പെടുത്തും.