Sports
ഹെലിക്കോപ്റ്റര്‍ ഷോട്ട് കണ്ടെത്തിയ ധോണിയുടെ ആത്മസുഹൃത്തിന്റെ ദുരന്ത ജീവിതംഹെലിക്കോപ്റ്റര്‍ ഷോട്ട് കണ്ടെത്തിയ ധോണിയുടെ ആത്മസുഹൃത്തിന്റെ ദുരന്ത ജീവിതം
Sports

ഹെലിക്കോപ്റ്റര്‍ ഷോട്ട് കണ്ടെത്തിയ ധോണിയുടെ ആത്മസുഹൃത്തിന്റെ ദുരന്ത ജീവിതം

Subin
|
2 Jun 2018 9:10 AM GMT

ധോണിയുടെ ബാല്യ കാല സുഹൃത്തായിരുന്നു സന്തോഷ് ലാല്‍. ആദ്യകാലങ്ങളില്‍ നിരവധി ക്രിക്കറ്റ് ടൂര്‍ണമെന്റുകളില്‍ ഇരുവരും ഒരുമിച്ച് കളിച്ചിട്ടുണ്ട്.

കഴിഞ്ഞ വെള്ളിയാഴ്ച്ചയാണ് എംഎസ് ധോണിയുടെ ജീവിതം പറയുന്ന എംഎസ് ധോണി ദ അണ്‍ടോള്‍ഡ് സ്‌റ്റോറി എന്ന ചിത്രം റിലീസ് ചെയ്തത്. ധോണിയുടെ ജീവിതത്തിലെ അധികം പുറത്തുവരാത്ത പല വിവരങ്ങള്‍ക്കൊപ്പം ഹെലിക്കോപ്റ്റര്‍ ഷോട്ടിന്റെ ഉപജ്ഞാതാവിനെക്കുറിച്ചും പരാമര്‍ശമുണ്ടായി. ധോണിയുടെ അടുത്ത സുഹൃത്തും ഹെലിക്കോപ്റ്റര്‍ ഷോട്ട് കണ്ടുപിടിച്ചയാളെന്ന വിശേഷണവുമുള്ള സന്തോഷ് ലാല്‍ പക്ഷേ ജീവിതത്തില്‍ ദുരന്ത നായകനാവുകയായിരുന്നു.

ധോണിക്കൊപ്പം അന്താരാഷ്ട്ര ക്രിക്കറ്റില്‍ പ്രസിദ്ധമായ ഷോട്ടാണ് ഹെലിക്കോപ്റ്റര്‍ ഷോട്ട്. എന്നാല്‍ അധികമാര്‍ക്കും അറിയാത്ത രഹസ്യമാണ് ധോണിയല്ല അദ്ദേഹത്തിന്റെ അടുത്ത സുഹൃത്തായ സന്തോഷ് ലാലാണ് ഹെലിക്കോപ്റ്റര്‍ ഷോട്ട് ആദ്യമായി കളിച്ചതെന്നത്. തപ്പഡ് ഷോട്ട് എന്ന് വിളിച്ചിരുന്ന ഹെലിക്കോപ്റ്റര്‍ ഷോട്ട് സന്തോഷ് ലാലില്‍ നിന്നാണ് ധോണി പഠിച്ചെടുത്തത്. പിന്നീട് അന്താരാഷ്ട്ര ക്രിക്കറ്റില്‍ ധോണി ഹെലിക്കോപ്റ്റര്‍ ഷോട്ടിന്റെ വക്താവായി മാറുകയായിരുന്നു. ഏകദിന ലോകകപ്പ് കിരീടത്തിലേക്ക് ഇന്ത്യയെ നയിച്ച ഷോട്ട് ഉള്‍പ്പെടെയുള്ള നിരവധി റണ്‍സുകള്‍ ധോണി തൊടുത്തത് ഹെലിക്കോപ്റ്റര്‍ ഷോട്ടിലൂടെയായിരുന്നു.

ധോണിയുടെ ബാല്യ കാല സുഹൃത്തായിരുന്നു സന്തോഷ് ലാല്‍. ആദ്യകാലങ്ങളില്‍ നിരവധി ക്രിക്കറ്റ് ടൂര്‍ണമെന്റുകളില്‍ ഇരുവരും ഒരുമിച്ച് കളിച്ചിട്ടുണ്ട്. ടെന്നീസ് ബോളിലുള്ള ക്രിക്കറ്റായിരുന്നു ഇതില്‍ ഭൂരിഭാഗവും. ഇരുവരും റെയില്‍വേ ജീവനക്കാരുമായിരുന്നു. ഒരുകാലത്ത് ധോണിയുടെ ഹെയര്‍സ്‌റ്റൈല്‍ പോലും സന്തോഷ് ലാലിന്റേതുമായി സാമ്യതയുള്ളതായിരുന്നു. പേടിയില്ലാതെ ബാറ്റുവീശിയിരുന്ന സന്തോഷ് ലാലാണ് ഇവര്‍ക്കിടയില്‍ ആദ്യമായി ഹെലിക്കോപ്റ്റര്‍ ഷോട്ട് പരീക്ഷിച്ച് വിജയിച്ചത്. എക്കാലത്തും സന്തോഷ് ലാലിന്റെ ബാറ്റിംഗ് ശൈലിയുടെ ആരാധകനായിരുന്നു ധോണി.

അന്താരാഷ്ട്രക്രിക്കറ്റ് താരമായ ശേഷവും സന്തോഷ് ലാലുമായുള്ള ബന്ധം ധോണി തുടര്‍ന്നിരുന്നു. അപ്പോഴും രഞ്ജി ക്രിക്കറ്റില്‍ കളിക്കുകയായിരുന്നു സന്തോഷ്. 32ആം വയസില്‍ പാന്‍ക്രിയാറ്റൈറ്റിസ് ബാധിച്ച് അകാലത്തില്‍ മരിച്ച് ധോണിയുടെ സുഹൃത്ത് ദുരന്ത നായകനായി. ആത്മസുഹൃത്ത് അത്യാസന്ന നിലയിലാണെന്ന് അറിഞ്ഞ ധോണി എയര്‍ ആംബുലന്‍സ് സൗകര്യം അടക്കം ഏര്‍പ്പെടുത്തി ഡല്‍ഹിയിലെത്തിക്കാന്‍ ശ്രമിച്ചെങ്കിലും സന്തോഷിന്റെ ജീവന്‍ രക്ഷിക്കാനായില്ല. 2013ലായിരുന്നു ധോണിക്ക് ജീവിതത്തില്‍ മറക്കാനാവാത്ത ഈ ദുരനുഭവം.

Similar Posts