Sports
കേരള പ്രീമിയര്‍ ലീഗിന്റെ നാലാം സീസണിന് ഏപ്രില്‍ 8ന് തുടക്കംകേരള പ്രീമിയര്‍ ലീഗിന്റെ നാലാം സീസണിന് ഏപ്രില്‍ 8ന് തുടക്കം
Sports

കേരള പ്രീമിയര്‍ ലീഗിന്റെ നാലാം സീസണിന് ഏപ്രില്‍ 8ന് തുടക്കം

Ubaid
|
2 Jun 2018 6:23 AM GMT

കേരളത്തിന്റെ മിനി ഐ.എസ്.എല്‍ ആക്കി കെ.പി.എല്ലിനെ മാറ്റണമെന്നാണ് ആഗ്രഹമെന്ന് സംഘാടകര്‍ പറഞ്ഞു

കേരള പ്രീമിയല്‍ ലീഗിന്റെ നാലാം സീസണിന് ഏപ്രില്‍ 8ന് തുടക്കമാകും. ആറ് വേദികളിലായാണ് ഹോം, എവേ മാച്ചുകള്‍ നടക്കുക. പത്ത് ടീമുകള്‍ എ, ബി ഗ്രൂപ്പുകളിലായി മത്സരിക്കും. മീഡിയവണ്‍ ടെലിവിഷനാണ് കെപിഎല്ലിന്റെ മീഡിയ പാര്‍ട്ണര്‍.

ഗോകുലം എഫ്.സി, കെഎസ്ഇബി, എഫ്.സി കേരള, ക്വാര്‍ട്ട് എഫ്.സി, കൊച്ചിന്‍ പോര്‍ട്ട് ട്രസ്റ്റ് എന്നീ ടീമുകള്‍ ഗ്രൂപ്പ് എയിലും എസ്.ബി.ടി, കേരള പൊലീസ്, എസ്.എ.ടി തിരൂര്‍, എഫ്.സി തൃശൂര്‍, സെന്‍ട്രല്‍ എക്സൈസ് എന്നീ ടീമുകള്‍ ഗ്രൂപ്പ് ബിയിലും മത്സരിക്കും. ആദ്യത്തെ 20 മത്സരങ്ങളുടെ തിയതികള്‍ പ്രഖ്യാപിച്ചു. എസ്.എ.ടി മലപ്പുറവും എഫ് സി തൃശൂരും തമ്മിലുള്ള ആദ്യ മത്സരം തിരൂരില്‍‌ നടക്കും. മെയ് 28-ാം തിയതിയാണ് ഫൈനല്‍ മത്സരം. കേരളത്തിന്റെ മിനി ഐ.എസ്.എല്‍ ആക്കി കെ.പി.എല്ലിനെ മാറ്റണമെന്നാണ് ആഗ്രഹമെന്ന് സംഘാടകര്‍ പറഞ്ഞു.

വിദേശ താരങ്ങളും ടീമില്‍ കളിക്കുന്നുണ്ട്. കെ.എഫ്.എ വൈസ് പ്രസിഡന്റ് കെ പി സണ്ണി, കെ.എഫ്.എ ജനറല്‍ സെക്രട്ടറി അനില്‍ കുമാര്‍, കൊച്ചിന്‍ ഷിപ്പ് ‍യാര്‍ഡ് ജനറല്‍ മാനേജര്‍ എം ഡി വര്‍ഗീസ്, മീഡിയവണ്‍ ചീഫ് ജനറല്‍ മാനേജര്‍ സി മാത്യു എന്നിവര്‍ പ്രസ് മീറ്റില്‍ പങ്കെടുത്തു.

Similar Posts