Sports
ഫിഫ അണ്ടര്‍ 17 ലോകകപ്പിന്റെ ഒരുക്കങ്ങള്‍ പൂര്‍ത്തിയായെന്ന് കായികമന്ത്രിഫിഫ അണ്ടര്‍ 17 ലോകകപ്പിന്റെ ഒരുക്കങ്ങള്‍ പൂര്‍ത്തിയായെന്ന് കായികമന്ത്രി
Sports

ഫിഫ അണ്ടര്‍ 17 ലോകകപ്പിന്റെ ഒരുക്കങ്ങള്‍ പൂര്‍ത്തിയായെന്ന് കായികമന്ത്രി

Subin
|
2 Jun 2018 8:27 AM GMT

പരിശീലന മൈതാനങ്ങളായ പനമ്പിള്ളി നഗര്‍ സ്‌പോര്‍ട്‌സ് കൗണ്‍സില്‍ സ്‌റ്റേഡിയം, മഹാരാജാസ് ഗ്രൗണ്ട്, ഫോര്‍ട്ട് കൊച്ചി വേളി, പരേഡ് ഗ്രൗണ്ടും എന്നിവിടങ്ങളില്‍ ഒരുക്കങ്ങള്‍ പൂര്‍ത്തിയായി.

ഫിഫ അണ്ടര്‍ 17 ലോകകപ്പിനുള്ള എല്ലാ ഒരുക്കങ്ങളും പൂര്‍ത്തിയായതായി കായിക മന്ത്രി എ സി മൊയ്തീന്‍. മുഴുവന്‍ സജ്ജീകരണങ്ങളും പൂര്‍ത്തിയാക്കി 25ആം തിയതി സ്‌റ്റേഡിയം ഫിഫക്ക് കൈമാറും.

ലോകകപ്പിനായുള്ള ഒരുക്കത്തിലാണ് കൊച്ചി.പ്രചരണത്തിന്റെ ഭാഗമായി വിപുലമായ പരിപാടികളാണ് ആസൂത്രണം ചെയ്തിരിക്കുന്നത്. ടീമുകളെ സ്വീകരിക്കാനുള്ള സജ്ജീകരങ്ങളും പൂര്‍ത്തിയായി.

പരിശീലന മൈതാനങ്ങളായ പനമ്പിള്ളി നഗര്‍ സ്‌പോര്‍ട്‌സ് കൗണ്‍സില്‍ സ്‌റ്റേഡിയം, മഹാരാജാസ് ഗ്രൗണ്ട്, ഫോര്‍ട്ട് കൊച്ചി വേളി, പരേഡ് ഗ്രൗണ്ടും എന്നിവിടങ്ങളില്‍ ഒരുക്കങ്ങള്‍ പൂര്‍ത്തിയായി. ബോള്‍ റണ്‍ തിരുവനന്തപുരത്തെ കളിയിക്കാവിളയില്‍ നിന്നും കാസര്‍കോട് നിന്ന് ദീപശിഖയും ആരംഭിക്കും. വണ്‍ മില്യണ്‍ ഗോള്‍, സെലിബ്രിറ്റി ഫുട്‌ബോള്‍ തുടങ്ങിയവയും നടക്കും. ഓരോ ദിവസത്തെയും സമാപനത്തില്‍ പ്രത്യേക ചടങ്ങുകള്‍ സംഘടിപ്പിക്കും.

Similar Posts