ഫേവറിറ്റുകളായി ബ്രസീല്‍
|ടീമിലെ പ്രധാന താരങ്ങളെല്ലാം ഫോമിലെത്തിയതോടെ ടീം ഒന്നടങ്കം ആത്മവിശ്വാസത്തിലുമാണ്.
ആദ്യ മത്സരത്തില്‍ സ്പെയിനെ തോല്പിച്ചതോടെ അണ്ടര്‍ 17 ലോകകപ്പില്‍ ഫേവറിറ്റുകളായി മാറിയിരിക്കുകയാണ് ബ്രസീല്‍ കിരീടം..ടീമിലെ പ്രധാന താരങ്ങളെല്ലാം ഫോമിലെത്തിയതോടെ ടീം ഒന്നടങ്കം ആത്മവിശ്വാസത്തിലുമാണ്.
സ്പെയിനിനെതിരായ മത്സരത്തില്‍ നാലാം മിനിറ്റില്‍ തന്നെ ഗോള്‍ വഴങ്ങിയിട്ടും അവര്‍ കാഴ്ചവെച്ചത് പോസിറ്റീവായ കളി.ഫലമോ, ആദ്യപകുതിയില്‍ തന്നെ രണ്ട് ഗോള്‍ തിരിച്ചടിക്കാനായി. മധ്യനിരയുടെ പ്രകടനമായിരുന്നു ഇവിടെ നിര്‍ണായകമായത്. രണ്ടാം പകുതിയില്‍ സ്പെയിന് ആഞ്ഞടിച്ചിട്ടും പ്രതിരോധം കുലുങ്ങിയതുമില്ല. നീണ്ട 14 വര്‍ഷത്തെ കാത്തിരിപ്പിന് ശേഷം കിരീടം പിടിക്കാനിറങ്ങിയ ബ്രസീലിന്റെ സാധ്യതകള്‍ വര്‍ണാഭമാക്കുന്ന പ്രകടനം. വിജയം ആത്മവിശ്വാസം പകരുന്പോഴും കഠിന പരിശീലനത്തില്‍ തന്നെയാണ് കൌമാരപ്പട. കഴിഞ്ഞ കളിയിലെ രണ്ട് ഗോളിനും വഴിയൊരുക്കിയ മിഡ്ഫീല്‍ഡര്‍ മാര്‍കോ ആന്റോണിയോയുടെ വാക്കുകളില്‍ ഇത് വ്യക്തം.
കഴിഞ്ഞ കളിയില്‍ പകരക്കാരായിറങ്ങിയ താരങ്ങളാണ് കഴിഞ്ഞ ദിവസം കൂടുതല്‍ സമയവും പരിശീലനം നടത്തിയത്. കൊറിയക്കെതിരായ മത്സരത്തില്‍ ആദ്യ ഇലവനില്‍ മാറ്റങ്ങള്‍ പ്രതീക്ഷിക്കാം.