Sports
17 കോടിയുമായി കൊഹ്‍ലി ഐപിഎല്ലിലെ താര രാജാവ്17 കോടിയുമായി കൊഹ്‍ലി ഐപിഎല്ലിലെ താര രാജാവ്
Sports

17 കോടിയുമായി കൊഹ്‍ലി ഐപിഎല്ലിലെ താര രാജാവ്

admin
|
2 Jun 2018 3:17 AM GMT

മഹേന്ദ്ര സിങ് ധോണിയെ 15 കോടി രൂപക്ക് ചെന്നൈ സൂപ്പര്‍ കിങ്സ് നിലനിര്‍ത്തിയപ്പോള്‍ രോഹിത് ശര്‍മയെ 15 കോടി രൂപക്ക് മുംബൈ ഇന്ത്യന്‍സ് ടീമിനൊപ്പം ചേര്‍ത്തു നിര്‍ത്തി.

ഐപിഎല്‍ ചരിത്രത്തിലെ ഏറ്റവും വില കൂടിയ താരമായി ഇന്ത്യന്‍ നായകന്‍ വിരാട് കൊഹ്‌ലി മാറി. 17 കോടി രൂപക്കാണ് കൊഹ്‍ലിയെ ബാംഗ്ലൂര്‍ റോയല്‍ ചലഞ്ചേഴ്സ് നിലനിര്‍ത്തിയത്. കൊഹ്‍ലിക്ക് പുറമെ ദക്ഷിണാഫ്രിക്കയുടെ എബി ഡിവില്ലിയേഴ്സ് (11 കോടി), സര്‍റഫ്രാസ് ഖാന്‍ (1.75 കോടി) എന്നിവരെയും റോയല്‍ ചലഞ്ചേഴ്സ് നിലനിര്‍ത്തി. ഐപിഎല്‍ ടീമുകള്‍ നിലനിര്‍ത്തിയ താരങ്ങളില്‍ അന്താരാഷ്ട്ര അരങ്ങേറ്റം കുറിക്കാത്ത ഏക താരവും സര്‍ഫ്രാസ് ഖാനാണ്.

നായകനും മുന്‍ ഇന്ത്യന്‍ താരവുമായ ഗൌതം ഗംഭീറിനെ നിലനിര്‍ത്തേണ്ടെന്ന് കൊല്‍ക്കൊത്ത നൈറ്റ് റൈഡേഴ്സ് തീരുമാനിച്ചപ്പോള്‍. ശിഖിര്‍ ധവാനെ ഹൈദരബാദ് തഴഞ്ഞു. ഇരുവരെയും റൈറ്റ് ടു മാച്ച് മാനദണ്ഡത്തില്‍ ടീമിലുള്‍പ്പെടുത്താന്‍ ഇരു ടീമുകളും ശ്രമിച്ചേക്കുമെന്നാണ് സൂചന. മുന്‍ ഇന്ത്യന്‍ നായകന്‍ മഹേന്ദ്ര സിങ് ധോണിയെ 15 കോടി രൂപക്ക് ചെന്നൈ സൂപ്പര്‍ കിങ്സ് നിലനിര്‍ത്തിയപ്പോള്‍ രോഹിത് ശര്‍മയെ 15 കോടി രൂപക്ക് മുംബൈ ഇന്ത്യന്‍സ് ടീമിനൊപ്പം ചേര്‍ത്തു നിര്‍ത്തി. 11 കോടിയുമായി സുരേഷ് റെയ്നയും ഏഴ് കോടിയുമായി രവീന്ദ്ര ജഡേജയും ചെന്നൈയ്ക്കായി വിസിലൂതും.

Similar Posts