വര്‍ണവിവേചനം തീര്‍ത്ത മുറിവുകളുമായി റിംഗിലെ കരുത്തനായി മാറിയ അലി
|കറുത്തവനായതിന്‍റെ പേരില്‍ റസ്റ്റോറന്‍റില്‍ ഭക്ഷണം നിഷേധിക്കപ്പെട്ടതില്‍ പ്രതിഷേധിച്ച് തനിക്ക് കിട്ടിയ ഒളിമ്പിക് മെഡല്‍ ഓഹിയോ.......
വര്‍ണവിവേചനം തീര്‍ത്ത മുറിവുകളാണ് മുഹമ്മദലിയിലെ ബോക്സറെ വളര്‍ത്തിയത്. അമേരിക്കയില്‍ നിലനിന്നിരുന്ന വംശവെറിക്കെതിരെയുള്ള പോരാട്ടം അദ്ദേഹത്തെ ഭരണകൂടത്തിന്‍റെ കണ്ണിലെ കരടാക്കി. കറുത്തവനായതിന്‍റെ പേരില്‍ റസ്റ്റോറന്‍റില്‍ ഭക്ഷണം നിഷേധിക്കപ്പെട്ടതില്‍ പ്രതിഷേധിച്ച് തനിക്ക് കിട്ടിയ ഒളിമ്പിക് മെഡല്‍ ഓഹിയോ നദിയിലേക്ക് വലിച്ചെറിഞ്ഞ സംഭവം അദ്ദേഹം തന്നെയാണ് ആത്മകഥയില്‍ എഴുതിയത്.
കറുത്തവനെതിരെയുള്ള വംശീയ അധിക്ഷേപം കൊടികുത്തി വാണ തൊളളായിരത്തി അമ്പതുകളിലാണ് അമേരിക്കയിലെ കെന്‍റക്കിയില്‍ കാഷ്യസ് ക്ലേ തന്‍റെ ബാല്യകാലം ചെലവിടുന്നത്. കറുത്തവര്‍ക്കും വെളുത്തവര്‍ക്കും വെവ്വേറെ ഹോട്ടലുകള്‍, പാര്‍ക്കുകള്‍, പളളികള്‍.ജീവിതത്തിന്‍റെ എല്ലാം മേഖലകളിലും അസമത്വംകറുത്ത വര്‍ഗക്കാരായ എല്ലാ കുട്ടികളിലെയും പോലെ കാഷ്യസ് ക്ലേയിലും ഈ വര്‍ണ വിവേചനം മുറിവുകള്‍ സൃഷ്ടിച്ചുബാല്യകാലത്തിലെ ഈ ദുരനുഭവങ്ങളാണ് ബോക്സിംഗ് റിംഗിലെ തന്‍റെ ഓരോ മുന്നേറ്റത്തിനുള്ള പ്രചോദനമായതെന്ന് മുഹമ്മദലി പിന്നീട് പറഞ്ഞിട്ടുണ്ട്
കറുത്തവനായതിന്‍റെ പേരില്‍ അമേരിക്കയിലെ ഒരു റസ്റ്റോറന്‍റില്‍ ഭക്ഷണം നിഷേധിക്കപ്പെട്ടപ്പോള്‍ തനിക്ക് ലഭിച്ച ഒളിമ്പിക് മെഡല്‍ ഓഹിയോ നദിയില്‍ വലിച്ചെറിഞ്ഞ് പ്രതിഷേധം രേഖപ്പെടുത്തിയ സംഭവം 1975ല്‍ പുറത്തിറങ്ങിയ ആത്മകഥയില്‍ അലി തന്നെ പരാമര്‍ശിക്കുന്നുണ്ട്. വര്‍ണ്ണവിവേചനത്തിനെതിരായ ഇസ്ലാമിന്‍റെ മാനവിക മൂല്യങ്ങളില്‍ ആകൃഷ്ടനായാണ് 1975ല്‍ അദ്ദേഹം മുസ്ലിമായത്കറുത്ത വര്‍ഗക്കാരുടെ നേതൃത്വത്തില്‍ മനുഷ്യാവകാശങ്ങള്‍ക്ക് വേണ്ടി ശബ്ദമുയര്‍ത്തുന്ന ഇസ്ലാമിക പ്രസ്ഥാനമായ നാഷണല്‍ ഓഫ് ഇസ്സാമില്‍ സജീവ പ്രവര്‍ത്തകനായിരുന്നു മുഹമ്മദ് അലി. വര്‍ണ വിവേചനം നിര്‍മ്മാര്‍ജ്ജനം ചെയ്യുന്നതില്‍ പിന്നീട് അമേരിക്ക നേടിയ പുരോഗതിയില്‍ അലിയുടെ പോരാട്ടത്തിന്‍റെ കൂടി സംഭാവനകളുണ്ട്
എല്ലാറ്റിനുമൊടുവില്‍ വെളുത്ത കൊട്ടാരത്തിലേക്ക് കറുത്തവനായ ഒബാമ കടന്നുവന്നെങ്കിലും ഫെര്‍ഗൂസണില്‍ മാസങ്ങള്‍ക്ക് മുമ്പ് നടന്ന കലാപം ആ രാജ്യത്ത് ഇപ്പോഴും വര്‍ണ വെറിയുടെ മായാത്ത അംശങ്ങളുണ്ടെന്നതിന് തെളിവാണ്.