ആസ്ട്രേലിയന്‍ കമ്പനി ധോണിയുടെ 20 കോടി രൂപ കബളിപ്പിച്ചു; താരം നിയമനടപടിക്ക്
|രാജ്യാന്തര കായിക ഉപകരണ നിര്‍മാതാക്കളായ സ്‍പാര്‍ട്ടന്‍ സ്‍പോര്‍ട്സ് കബളിപ്പിച്ചുവെന്നാണ് ധോണിയുടെ ആരോപണം
ഇന്ത്യന്‍ ക്രിക്കറ്റ് ടീം നായകന്‍ എംഎസ് ധോണിയെ ആസ്ട്രേലിയന്‍ സ്പോര്‍ട്സ് കമ്പനി വഞ്ചിച്ചതായി പരാതി. രാജ്യാന്തര കായിക ഉപകരണ നിര്‍മാതാക്കളായ സ്‍പാര്‍ട്ടന്‍ സ്‍പോര്‍ട്സ് കബളിപ്പിച്ചുവെന്നാണ് ധോണിയുടെ ആരോപണം. കമ്പനിയുമായി കരാറില്‍ ഏര്‍പ്പെട്ടിട്ടും പ്രതിഫല തുകയായ 20 കോടി രൂപ കൈമാറാന്‍ സ്‍പാര്‍ട്ടന്‍ സ്‍പോര്‍ട്സ് തയാറായില്ലെന്ന് ധോണി പറയുന്നു.
ബാറ്റും സ്‌പോണ്‍സര്‍ഷിപ്പുമായി ബന്ധപ്പെട്ട് 13 കോടി രൂപയടക്കം 20 കോടി രൂപയുടെ കരാറാണ് സ്പാര്‍ട്ടന് ധോണിയുമായി ഉണ്ടായിരുന്നത്. 2013 ഡിസംബറിലാണ് സ്‍പാര്‍ട്ടന്‍ സ്‍പോര്‍ട്സ് ധോണിയുമായി കരാറുണ്ടാക്കിയത്. എന്നാല്‍ കരാര്‍ പ്രകാരമുള്ള മൊത്തം തുകയുടെ ആദ്യ നാല് ഗഡുക്കള്‍ മാത്രമാണ് സ്പാര്‍ട്ടന്‍ കൈമാറിയത്. 2016 മാര്‍ച്ചിലാണ് അവസാനം പണം നല്‍കിയത്. സ്പാര്‍ട്ടന്‍ ഉടമ കുനാല്‍ ശര്‍മ്മയുമായി ബന്ധപ്പെടാന്‍ ശ്രമിച്ചെങ്കിലും അനുകൂല പ്രതികരണമുണ്ടായില്ല. ഇതേത്തുടര്‍ന്ന് ധോണിയുടെ മാനേജ്മെന്റ് കമ്പനിയായ റിഥി സ്‌പോര്‍ട്‌സ് ഓസീസ് കമ്പനിക്കെതിരെ നിയമനടപടിക്ക് ഒരുങ്ങുന്നത്. ഇതേസമയം, പ്രശ്നങ്ങള്‍ ഉടന്‍ പരിഹരിക്കാന്‍ കഴിയുമെന്നാണ് പ്രതീക്ഷയെന്ന് റിഥി സ്‍പോര്‍ട്സ് മേധാവി അരുണ്‍ പാണ്ഡെ പറഞ്ഞു. ധോണിക്ക് പുറമെ ആസ്ട്രേലിയന്‍ താരം മൈക്കള്‍ ക്ലാര്‍ക്ക്, മിച്ചല്‍ ജോണ്‍സണ്‍, വെസ്റ്റിന്‍ഡീസ് താരം ക്രിസ് ഗെയ്‍ല്‍, ഇംഗ്ലീഷ് താരം ഇയാന്‍ മോര്‍ഗന്‍ തുടങ്ങിയവരും സ്പാര്‍ട്ടന്റെ ബ്രാന്റ് അംബാസഡര്‍മാരായിരുന്നു.