Sports
വര്‍ഷങ്ങള്‍ നീണ്ട തയ്യാറെടുപ്പും കാണികളുടെ പിന്തുണയും; ഇന്ത്യ ഇറങ്ങുന്നത് ആത്മവിശ്വാസത്തോടെവര്‍ഷങ്ങള്‍ നീണ്ട തയ്യാറെടുപ്പും കാണികളുടെ പിന്തുണയും; ഇന്ത്യ ഇറങ്ങുന്നത് ആത്മവിശ്വാസത്തോടെ
Sports

വര്‍ഷങ്ങള്‍ നീണ്ട തയ്യാറെടുപ്പും കാണികളുടെ പിന്തുണയും; ഇന്ത്യ ഇറങ്ങുന്നത് ആത്മവിശ്വാസത്തോടെ

Sithara
|
3 Jun 2018 1:40 PM GMT

"ഇന്നത്തെ കളിയില്‍ നൂറ് ശതമാനവും നല്‍കും. ഇതൊരു സ്വപ്നമാണ്"- ക്യാപ്റ്റന്‍ അമര്‍ജിത്ത് സിംഗിന്‍റെ ഈ വാക്കിലുണ്ട് ആത്മവിശ്വാസം.

ചരിത്രത്തിൽ ആദ്യമായി ഒരു ഫിഫ ടൂർണമെന്‍റിൽ അരങ്ങേറ്റം കുറിക്കാൻ ഇറങ്ങുന്ന ടീം ഇന്ത്യ ഏറെ പ്രതീക്ഷയിലാണ്. വിദേശ രാജ്യങ്ങളിലെ പരിശീലന മത്സരങ്ങളും വര്‍ഷങ്ങള്‍ നീണ്ട തയ്യാറെടുപ്പുകളും നൽകിയ ആത്മവിശ്വാസവും കാണികളുടെ പിന്തുണയുമാണ് ടീം ഇന്ത്യയുടെ കരുത്ത്. പരിചയ സമ്പത്തും പ്രതിഭാധനരായ ഒരു പിടി താരങ്ങളുമുള്ള അമേരിക്കന്‍ ടീമിന് മുന്നില്‍ സമ്മര്‍ദ്ദമേതുമില്ലാതെ കളിക്കുമെന്നാണ് പരിശീലകന്‍ ഡി മാറ്റോസ് പറയുന്നത്.

"ഇന്നത്തെ കളിയില്‍ നൂറ് ശതമാനവും നല്‍കും. ഇതൊരു സ്വപ്നമാണ്"- ക്യാപ്റ്റന്‍ അമര്‍ജിത്ത് സിംഗിന്‍റെ ഈ വാക്കിലുണ്ട് ആത്മവിശ്വാസം. വലിയ ടൂര്‍ണമെന്റുകളില്‍ കളിച്ച പരിചയ സമ്പത്തില്ലെങ്കിലും അമേരിക്കന്‍ ടീമിന് തലവേദന സൃഷ്ടിക്കാന്‍ കരുത്തുള്ള ഒരു പിടി താരങ്ങള്‍ ടീം ഇന്ത്യയിലുണ്ട്. മുന്നേറ്റത്തില്‍ അനികേത് ജാദവും ഇടത് വിങില്‍ കോമല്‍ തതാലും മധ്യനിരയില്‍ അമര്‍ജിത് സിംഗും സുരേഷ് സിങുമെല്ലാം അമേരിക്കയുടെ ശാരീരിക മികവിനോടും വേഗതയോടും മത്സരിക്കാന്‍ കെല്‍പ്പുള്ള താരങ്ങളാണ്. മലയാളി താരം കെ പി രാഹുല്‍ മധ്യനിരയിലും വിങിലും ഒരു പോലെ ഉപയോഗിക്കാന്‍ കഴിയുന്ന കളിക്കാരനാണ്. ഏതൊരു എതിരാളിക്കും വെല്ലുവിളിയുയര്‍ത്താന്‍ ഈ ടീമിനാകുമെന്ന് കോച്ച് ഡി മാറ്റോസും ആത്മവിശ്വാസം പ്രകടിപ്പിക്കുന്നു.

ജര്‍മന്‍ ക്ലബ്ബ് വെര്‍ഡന്‍ ബ്രമന്റെ താരം ജോഷ് സാര്‍ജന്റ്, പരീസ് സെന്റ് ജെര്‍മെയ്ന്‍ താരം ടിം വീഹും നയിക്കുന്ന അമേരിക്കന്‍ മുന്നേറ്റ നിരയെ പ്രതിരോധിക്കുന്നതില്‍ വിജയിച്ചാല്‍ സ്വപ്ന തുല്യമായ തുടക്കമാകും ഇന്ത്യക്കത്.

Similar Posts