കേരള ബ്ലാസ്റ്റേഴ്സിന് വീണ്ടും പരാജയം
|ഒന്നിനെതിരെ രണ്ട് ഗോളുകള്‍ക്ക് എഫ്.സി ഗോവയാണ് കേരള ബ്ലാസ്റ്റേഴ്സിനെ പരാജയപ്പെടുത്തിയത്.
ഇന്ത്യന്‍ സൂപ്പര്‍ ലീഗിലെ നിര്‍ണായക മത്സരത്തില്‍ കേരള ബ്ലാസ്റ്റേഴ്സിന് തോല്‍വി. ഒന്നിനെതിരെ രണ്ട് ഗോളുകള്‍ക്ക് എഫ്.സി ഗോവയാണ് കേരള ബ്ലാസ്റ്റേഴ്സിനെ പരാജയപ്പെടുത്തിയത്.
ഏഴാം മിനിറ്റിൽ തന്നെ ഗോവയുടെ ആദ്യ ഗോൾ പിറന്നു. ബ്ലാസ്റ്റേഴ്സ് പോസ്റ്റിനു മുന്നിൽ വച്ച് മന്തർ റാവു ദേശായ് പന്ത് ഫെറാൻ കോറോയ്ക്കു നൽകുന്നു. ബ്ലാസ്റ്റേഴ്സ് പ്രതിരോധത്തെ സാക്ഷിയാക്കി പന്ത് കേരളത്തിന്റെ വലയിൽ. (0–1)
He picked his spot didn't he! 10 matches, 10 goals for Coro!#LetsFootball #KERGOA pic.twitter.com/MBEXnOFjkD
— Indian Super League (@IndSuperLeague) January 21, 2018
29–ാം മിനിറ്റിൽ സി.കെ. വിനീതിലൂടെ ബ്ലാസ്റ്റേഴ്സ് ഗോൾ തിരിച്ചടിച്ചു. ഗോൾകിക്കെടുത്ത ഗോവൻ ഗോളി കട്ടിമണിക്ക് പിഴക്കുന്നു. കട്ടിമണിയുടെ ഷോട്ട് വെസ് ബ്രൗൺ ഹെഡ് ചെയ്യുന്നു. പന്തു ലഭിച്ച സിയാം ഹംഗല്‍ വിനീതിന് വഴിയൊരുക്കി. പന്തുമായി ഗോവൻ പ്രതിരോധത്തെ കീറിമുറിച്ച് മുന്നേറിയ സി.കെ. വിനീത് ലക്ഷ്മികാന്ത് കട്ടിമണിയെ മറികടന്ന് പന്ത് പോസ്റ്റിലേക്ക് അടിച്ചിട്ടു. (1–1)
.@ckvineeth kept his calm to finish this goal!#LetsFootball #KERGOA pic.twitter.com/yq7yq2AYFK
— Indian Super League (@IndSuperLeague) January 21, 2018
77-ാം മിനിറ്റിൽ ഗോവയ്ക്ക് അനുകൂലമായി ലഭിച്ച കോർണർ കിക്കിന് തലവച്ച എഡു ബേഡിയ ബ്ലാസ്റ്റേഴ്സ് ഗോൾവലയിലേക്കു പന്ത് തിരിച്ചുവിടുമ്പോൾ കാഴ്ചക്കാരനാകാനായിരുന്നു ബ്ലാസ്റ്റേഴ്സ് ഗോളി പോൾ റെഹൂക്കയുടെ വിധി.
Excellent ball in by @BrandonFern10, and beautifully taken by Bedia! #LetsFootball #KERGOA https://t.co/y89Kq8dsnQ pic.twitter.com/WlACefTYxC
— Indian Super League (@IndSuperLeague) January 21, 2018
ജയത്തോടെ 19 പോയിന്റുമായി ഗോവ പോയിന്റ് പട്ടികയിൽ മൂന്നാം സ്ഥാനത്തെത്തി. 12 കളികളിൽനിന്നു 14 പോയിന്റ് മാത്രമുള്ള ബ്ലാസ്റ്റേഴ്സ് ഏഴാം സ്ഥാനത്താണ്. തോൽവിയോടെ ബ്ലാസ്റ്റേഴ്സിന്റെ സെമി സാധ്യതകൾ ഏറെക്കുറെ അവസാനിച്ചു.