Sports
കോമണ്‍വെല്‍ത്ത് ഗെയിംസിന് വര്‍ണാഭമായ തുടക്കംകോമണ്‍വെല്‍ത്ത് ഗെയിംസിന് വര്‍ണാഭമായ തുടക്കം
Sports

കോമണ്‍വെല്‍ത്ത് ഗെയിംസിന് വര്‍ണാഭമായ തുടക്കം

Sithara
|
3 Jun 2018 7:40 AM GMT

71 രാജ്യങ്ങളില്‍ നിന്നായി ആയിരത്തിലധികം കായികതാരങ്ങളാണ് ഇത്തവണ പങ്കെടുക്കുന്നത്.

ഇരുപത്തിയൊന്നാമത് കോമണ്‍വെല്‍ത്ത് ഗെയിംസിന് ആസ്ത്രേലിയയിലെ ഗോള്‍ കോസ്റ്റില്‍ വര്‍ണാഭമായ തുടക്കം. 71 രാജ്യങ്ങളില്‍ നിന്നായി ആയിരത്തിലധികം കായികതാരങ്ങളാണ് ഇത്തവണ പങ്കെടുക്കുന്നത്. നാളെ മുതലാണ് മത്സരങ്ങള്‍ ആരംഭിക്കുക.

ഇത് അഞ്ചാം തവണയാണ് ആസ്ത്രേലിയ ഗെയിംസിന് വേദിയാകുന്നത്. ഗോള്‍ഡ് കോസ്റ്റിന്റെ ചരിത്രം പറഞ്ഞ് തുടങ്ങിയ ഉദ്ഘാടന ചടങ്ങുകള്‍ ഹ്രസ്വവും ആസ്വാദ്യകരവുമായിരുന്നു. 71 രാജ്യങ്ങളില്‍ നിന്നുള്ള കായിക താരങ്ങള്‍ ഉദ്ഘാടന ചടങ്ങിനോട് അനുബന്ധിച്ചുള്ള മാര്‍ച്ച് പാസ്റ്റില്‍ പങ്കെടുത്തു. 220 അംഗ ഇന്ത്യന്‍ ടീമിനെ നയിച്ചത് ബാഡ്മിന്‍റണിലെ ഇന്ത്യയുടെ സുവര്‍ണ പ്രതീക്ഷ പി വി സിന്ധുവായിരുന്നു.

ആതിഥേയ രാജ്യമായ ആസ്ത്രേലിയ ഇത്തണ അണിനിരത്തുന്നത് 474 താരങ്ങളെയാണ്. നാളെയാണ് മത്സരങ്ങള്‍ തുടങ്ങുക. സൈക്ലിങ്ങ്, ജിംനാസ്റ്റിക്, സ്വിമ്മിങ്ങ്, ട്രയാത്ത്‍ലണ്‍, വെയ്റ്റ് ലിഫ്റ്റിങ് എന്നീ ഇനങ്ങളിലായി 19 ഫൈനലുകള്‍ നാളെ നടക്കും. ബാഡ്മിന്‍റണ്‍, ബോക്സിങ്ങ്, ഗുസ്തി, ഷൂട്ടിങ്ങ് തുടങ്ങിയ ഇനങ്ങളിലാണ് ഇന്ത്യക്ക് കൂടുതല്‍ മെഡല്‍ പ്രതീക്ഷ. ഈ മാസം 15ന് മേളക്ക് കൊടിയിറങ്ങും. 2022ല്‍ ഇംഗ്ലണ്ടിലെ ബിര്‍മിങ്ഹാമിലാണ് അടുത്ത കോമണ്‍വെല്‍ത്ത് ഗെയിംസ്.

Similar Posts