Sports
ജംപ്സ് അക്കാദമിക്ക് സെലക്ഷന്‍ ട്രെയലില്ല; പ്രതിഭകളെ നിരീക്ഷിച്ച് പ്രവേശനം നല്‍കുമെന്ന് അഞ്ജുജംപ്സ് അക്കാദമിക്ക് സെലക്ഷന്‍ ട്രെയലില്ല; പ്രതിഭകളെ നിരീക്ഷിച്ച് പ്രവേശനം നല്‍കുമെന്ന് അഞ്ജു
Sports

ജംപ്സ് അക്കാദമിക്ക് സെലക്ഷന്‍ ട്രെയലില്ല; പ്രതിഭകളെ നിരീക്ഷിച്ച് പ്രവേശനം നല്‍കുമെന്ന് അഞ്ജു

admin
|
3 Jun 2018 4:13 AM GMT

ഇന്ത്യയില്‍ നിന്നും ലോകനിലവാരത്തിലുള്ള അത്‍ലറ്റുകളെ വാര്‍ത്തെടുക്കുകയാണ് അഞ്ജു ബോബി ജംപ്സ് അക്കാദമിയുടെ ലക്ഷ്യമെന്ന് ഒളിംപ്യന്‍ അഞ്ജു ബോബി ജോ‍ര്‍ജ്.

ഇന്ത്യയില്‍ നിന്നും ലോകനിലവാരത്തിലുള്ള അത്‍ലറ്റുകളെ വാര്‍ത്തെടുക്കുകയാണ് അഞ്ജു ബോബി ജംപ്സ് അക്കാദമിയുടെ ലക്ഷ്യമെന്ന് ഒളിംപ്യന്‍ അഞ്ജു ബോബി ജോ‍ര്‍ജ്. വനിതാ അത്‍ലറ്റുകള്‍ക്ക് അക്കാദമി എല്ലാ പിന്തുണയും നല്‍കുമെന്നും സംസ്ഥാന സ്പോര്‍ട്സ് കൌണ്‍സില്‍ പ്രസിഡന്റ് കൂടിയായ അഞ്ജു ബോബി ജോര്‍ജ് മീഡിയവണിനോട് പറഞ്ഞു. പതിമൂന്നാമത് ദേശീയ യൂത്ത് അത്‍ലറ്റിക് മീറ്റിനിടെയായിരുന്നു അഞ്ജുവിന്റെ പ്രതികരണം.

ലോങ്ജമ്പ്, ഹൈജമ്പ്, ട്രിപ്പിള്‍ ജമ്പ് എന്നിവയില്‍ അന്താരാഷ്ട്ര നിലവാരത്തില്‍ പരിശീലനം നല്കുകയാണ് ജംപ്സ് അക്കാദമിയുടെ ലക്ഷ്യം. ലോങ്ജംപില്‍ ലോകറെക്കോര്‍ഡിനുടമയായ മൈക് പവലടക്കമുള്ള രാജ്യാന്തര താരങ്ങളുടെ സേവനം അത്‍ലറ്റുകള്‍ക്ക് ലഭ്യമാക്കും. പരമ്പരാഗത രീതികളില്‍നിന്ന് മാറിച്ചിന്തിച്ചതുകൊണ്ടാണ് താന്‍ കായികതാരമായത്. അതുകൊണ്ടുതന്നെ വനിതകള്‍ക്ക് അക്കാദമി എല്ലാ പിന്തുണയും നല്‍കുമെന്നും അഞ്ജു ബോബി ജോര്‍ജ് പറഞ്ഞു.

സെലക്ഷന്‍ ട്രയലുകള്‍ നടത്തുന്നതിന് പകരം പ്രതിഭകളെ നിരീക്ഷിച്ച് കണ്ടെത്തിയാണ് അക്കാദമിയില്‍ പ്രവേശനം നല്‍കുന്നത്. സിന്തറ്റിക് ട്രാക്കുകളടക്കമുള്ള സൌകര്യങ്ങള്‍ വര്‍ധിക്കുന്നതോടൊപ്പം സംസ്ഥാനത്തിന്റെ കായികനിലവാരവും ഉയരുന്നുണ്ടെന്നും അഞ്ജു ബോബി ജോര്‍ജ് അഭിപ്രായപ്പെട്ടു

Related Tags :
Similar Posts