ഐസ്‌ലന്‍ഡിന്റെ മുന്നേറ്റം മുത്തശിക്കഥയല്ല: ആരോണ്‍ ഗണ്ണാര്‍സണ്‍
|കന്നിക്കാരായെത്തി ക്വര്‍ട്ടര്‍ വരെയെത്തിയ ഐസ്‌ലാന്‍ഡിന്റെ മുന്നേറ്റങ്ങളെ മാധ്യമങ്ങള്‍ മുത്തശിക്കഥയെന്നാണ് വിശേഷിക്കുന്നത്.
ഐസ്‌ലന്‍ഡിന്റെ മുന്നേറ്റം മുത്തശിക്കഥയായി കാണരുതെന്ന് നായകന്‍ ആരോണ്‍ ഗണ്ണാര്‍സണ്‍. കഠിനാധ്വനമാണ് ഐസ്‌ലന്‍ഡിനെ ഇവിടെ എത്തിച്ചത്. വെയ്‍ല്‍സിന്റെ ജയത്തില്‍ നിന്ന് പ്രചോദനം ഉള്‍കൊണ്ടാകും ഫ്രാന്‍സിനെതിരെ ഇറങ്ങുകയെന്നും ഗണ്ണാര്‍സണ്‍ പറഞ്ഞു.
ഐസ്‌ലാന്‍ഡിന്റെ ചരിത്രത്തിലെ ഏറ്റവും നിര്‍ണായകമായ മത്സരത്തിന് തയ്യാറെടുക്കുകയാണ് ആരോണ്‍ ഗണ്ണാര്‍സണും സംഘവും. കന്നിക്കാരായെത്തി ക്വര്‍ട്ടര്‍ വരെയെത്തിയ ഐസ്‌ലാന്‍ഡിന്റെ മുന്നേറ്റങ്ങളെ മാധ്യമങ്ങള്‍ മുത്തശിക്കഥയെന്നാണ് വിശേഷിക്കുന്നത്. എന്നാല്‍ ഐസ്‍ലാന്‍ഡ്കാര്‍ക്ക് ആ അഭിപ്രായമല്ല. കഠിനധ്വാനവും കഷ്ടപ്പാടുമാണ് തങ്ങളെ ഇവിടെ വരെയെത്തിച്ചതെന്ന് ഐസ്ലാന്‍ഡ് നായകന്‍ പറയുന്നു.
ആദ്യമായി യൂറോ കളിക്കാനെത്തി സെമിയിലെത്തിയ വെയ്ല്‍സില്‍ നിന്ന് ഏറെ പഠിക്കാനുണ്ടെന്നും ഐസ്‌ലാന്‍ഡ് കരുതുന്നു.
ഇത് വരെ എല്ലാ മത്സരത്തിലും ഗോള്‍ നേടിയത് വെയ്‌ല്‍സും ഐസ്ലന്‍ഡും മാത്രമാണ്. ആ മികവ് ഫ്രാന്‍സിനെതിരെയും പുറത്തെടുക്കാമെന്നാണ് ഐസ്‌ലാന്‍ഡിന്റെ പ്രതീക്ഷ. ഐസ്‌ലാന്‍ഡിന്റെ മികച്ച കളി യൂറോ കാണാനിരിക്കുന്നതേ ഉള്ളൂവെന്നാണ് കോച്ച് ഹാര്‍ഗ്രിംസണ്‍ പറയുന്നത്.