Sports
ഗോള്‍ഡന്‍ ബൂട്ട് പുരസ്കാരം ഗ്രീസ്മാന്ഗോള്‍ഡന്‍ ബൂട്ട് പുരസ്കാരം ഗ്രീസ്മാന്
Sports

ഗോള്‍ഡന്‍ ബൂട്ട് പുരസ്കാരം ഗ്രീസ്മാന്

admin
|
3 Jun 2018 10:34 AM GMT

ആറ് ഗോളുകള്‍ നേടിയാണ് ഗ്രീസ്മാന്‍ ഈ നേട്ടം സ്വന്തമാക്കിയത്

യൂറോ കപ്പ് ടൂര്‍ണമെന്റിലെ ഗോള്‍ഡന്‍ ബൂട്ട് പുരസ്കാരം ഫ്രാന്‍സിന്റെ അന്‍റോയ്ന്‍ ഗ്രീസ്മാന്. ആറ് ഗോളുകള്‍ നേടിയാണ് ഗ്രീസ്മാന്‍ ഈ നേട്ടം സ്വന്തമാക്കിയത്.ഫൈനലിലും നിരവധി അവസരങ്ങള്‍ ഗ്രീസ്മാന് ലഭിച്ചെങ്കിലും മുതലാക്കാനായില്ല

കരീം ബെന്‍സേമ, ഫ്രാങ്ക് റിബറി, റാഫേല്‍ വരാനെ ,സമീര്‍ നസ്റി തുടങ്ങിയ കേളികേട്ട കളിക്കാരില്ലാതെയാണ് നാട്ടുകാരുടെ മുന്നില്‍ ഫ്രാന്‍സ് ഇറങ്ങിയത് .കോച്ച് ദെഷാംപ്സിന്റെ ടീം സെലക്ഷനെതിരെ പോലു രൂക്ഷ വിമര്‍മാണ് മാധ്യമങ്ങള്‍ നടത്തിയത്. എന്നാല്‍ കളിക്കളം സജീവമായപ്പോള്‍ ദെഷാംപ്സിനെ വാഴ്ത്താന്‍ മാധ്യമങ്ങളും പ്രമുഖരും രംഗത്തെത്തി. ഇതിന് പിന്നിലെ കാരണം മറ്റൊന്നല്ല. അന്‍റോയ്ന്‍ ഗ്രീസ്മാനെന്ന 25 കാരന്റെ കളിമികവായിരുന്നു ദെഷാംപ്സിനെ വാനോളമുയര്‍ത്തിയത്. യൂറോ കപ്പിന് അരങ്ങുണരും മുന്‍പ് അധികമരും ശ്രദ്ധിക്കാത്ത താരമാണ് ഗ്രീസ്മാന്‍.അല്‍ബേനിയക്കെതിരായ രണ്ടാം മല്‍സരത്തില്‍ ഗ്രീസ്മാന്റെ ഹെഡറിലൂടെയുളള ഗോള്‍ മനോഹരമായിരുന്നു. പകരക്കാരനായാണ് ഗ്രീസ്മാന്‍ അല്‍ബേനിയക്കെതിരെ ഇറങ്ങിയത്. ക്വാര്‍ട്ടറില്‍ അയര്‍ലന്റിനെതിരെ നേടിയത് ഇരട്ടഗോളുകള്‍. ഈ യൂറോയിലെ അല്‍ഭുത ടീമായ ഐസ്‌ലാന്‍ഡിനെതിരെ ഫ്രാന്‍സിന്റെ നാലാം ഗോളും നേടിയത് ഗ്രീസ്മാന്‍ തന്നെ. കഴിഞ്ഞ ചാമ്പ്യന്‍സ് ലീഗ് ഫൈനലില്‍ റയല്‍ മാഡ്രിഡിനെതിരെ പെനാള്‍ട്ടിയിലൂടെ കിട്ടിയ സുവര്‍ണാവസരം ഗ്രീസ്മാന്‍ പാഴാക്കിയിരുന്നു. എന്നാല്‍ യൂറോ സെമിയില്‍ ജര്‍മ്മനിക്കെതിരെ താരമായി മാറി ഗ്രീസ്മാന്‍. ആദ്യ പകുതിയുടെ ഇഞ്ച്വറി ടൈമില്‍ ലഭിച്ച പെനാള്‍ട്ടി കിക്ക് ക്യത്യമായി ഗ്രീസ്മാന്‍ വലയിലാക്കി.

72 മിനിറ്റിലും മാനുവല്‍ ന്യൂറയെന്ന ജര്‍മ്മന്‍ ഗോളിയെ കബളിപ്പിച്ച് ഗ്രീസ്മാന്‍ സ്കോറുയര്‍ത്തി. മിഷേല്‍ പ്ലാറ്റിനി, സിനദിന്‍ സിദാന്‍ തുടങ്ങിയ ഇതിഹാസ താരങ്ങളുടെ പട്ടികയിലേക്കാണ് ഗോള്‍ഡന്‍ ബൂട്ടുമായാണ് ഗ്രീസ്മാന്റെ പ്രവേശവും.

Similar Posts