പ്രചോദനം ക്രിസ്റ്റിയാനോ റൊണാള്‍ഡോയാണെന്ന് കൊഹ്‍ലി
|എല്ലാ കളിക്കാര്‍ക്കും അവരുടോതായ കുറവുകളുണ്ട്. ഈ കുറവുകള്‍ മറികടന്ന് ടെസ്റ്റ് ക്രിക്കറ്റില്‍ മികച്ച രീതിയില്‍ സ്കോര്‍ ചെയ്യുക എന്നതാണ് സ്ഥിരതയാര്‍ന്ന പ്രകടനത്തിന്‍റെ ആണിക്കല്ല്. എന്‍റെ കളി ജീവിതം ഏത് രീതിയിലാണ് മുന്നോട്ട് പോകുന്നതെന്ന
എല്ലാ അര്‍ഥത്തിലും പൂര്‍ണരായ ക്രിക്കറ്റര്‍മാരില്ലെന്നും സ്വന്തം കഴിവുകളും ദൌര്‍ബല്യങ്ങളും മനസിലാക്കി കഠിനാദ്ധ്വാനം ചെയ്യുകയാണ് സ്ഥിരതയാര്‍ന്ന പ്രകടനങ്ങള്‍ക്കുള്ള ഒറ്റമൂലിയെന്നും ഇന്ത്യന്‍ ടെസ്റ്റ് നായകന്‍ വിരാട് കൊഹ്‍ലി. ഒരു കളിക്കാരനെന്ന നിലയിലുള്ള സ്വയം വിലയിരുത്തലുകളാണ് 2016ലെ തന്‍റെ മികച്ച പ്രകടനങ്ങള്‍ക്ക് സഹായകരമായതെന്നും കൊഹ്‍ലി കൂട്ടിച്ചേര്‍ത്തു.
നേരത്തെ എന്‍റെ കളിയെ മനസിലാക്കിയതിനെക്കാള്‍ മികച്ച രീതിയില്‍ സ്യയം അവലോകനം നടത്താനാകുന്നതിനെ മികച്ച പ്രകടനത്തിനുള്ള ഒ!രു കാരണമായി വിലയിരുത്താം. എന്‍റെ കഴിവുകളിലും ദൌര്‍ബല്യങ്ങളിലും ഒരുപോലെ സന്തോഷം കാണുന്നുണ്ട്. എന്‍റെ ശക്തിയും ദൌര്‍ബല്യവും എനിക്ക് നന്നായി അറിയാം. കഴിവുകളും കുറവുകളും തമ്മില്‍ ശരിയായ ഒരു സമവായത്തിലെത്തുന്നതാണ് പ്രധാനം. കുറവുകളില്ലാത്ത അവസ്ഥ എന്ന് പലരും പറയുന്നുണ്ട്. എന്നാല്‍ അത് ശരിക്കും തെറ്റാണ്. എല്ലാ കളിക്കാര്‍ക്കും അവരുടോതായ കുറവുകളുണ്ട്. ഈ കുറവുകള്‍ മറികടന്ന് ടെസ്റ്റ് ക്രിക്കറ്റില്‍ മികച്ച രീതിയില്‍ സ്കോര്‍ ചെയ്യുക എന്നതാണ് സ്ഥിരതയാര്‍ന്ന പ്രകടനത്തിന്‍റെ ആണിക്കല്ല്. എന്‍റെ കളി ജീവിതം ഏത് രീതിയിലാണ് മുന്നോട്ട് പോകുന്നതെന്ന ഒരവസ്ഥയില്‍ നില്‍ക്കാനാകുന്നത് എന്നെ സംബന്ധിച്ചിടത്തോളം സന്തോഷകരമായ ഒരു വസ്തുതയാണ്. - കൊഹ്‍ലി പറഞ്ഞു.
ക്രിസ്റ്റിയാനോ റൊണാള്‍ഡോ തന്നെ സംബന്ധിച്ചിടത്തോളം എന്നും പ്രചോദനമാണെന്ന് ഇന്ത്യന്‍ ടെസ്റ്റ് നായകന്‍ പറഞ്ഞു. ഫുട്ബോള്‍ ലോകത്തിന്‍റെ നെറുകയില്‍ വര്‍ഷങ്ങളായി തുടരുന്നത് കഠിന പ്രയത്നം ഒന്നുകൊണ്ടു മാത്രമാണ്. ലോകത്തിലെ ഏറ്റവും കഠിന അധ്വാനിയായ കളിക്കാരനാണ് റൊണാള്‍ഡോ എന്നാണ് ഞാന്‍ കേട്ടിട്ടുള്ളത്. അദ്ദേഹം ഇന്ന് എത്തിനില്‍ക്കുന്ന സ്ഥലത്ത് തുടരുന്നതിന്‍റെ കാരണവും അതുതന്നെ. മെസി ജന്മനാ ഒരു പ്രതിഭയാണ്. എന്നാല്‍ റൊണാള്‍ഡോ കഠിനദ്ധ്വാനത്തിലൂടെ ഉയര്‍ച്ചയുടെ പടികള്‍ കയറിയ താരമാണ്.