ഒടിഞ്ഞ താടിയെല്ലുമായി ബാറ്റ് ചെയ്ത ഉന്മുക്ത് നേടിയത് മിന്നും ശതകം
|തുന്നിക്കെട്ടിയ താടിയെല്ലുമായി ക്രിസിലെത്തിയ താരം പക്ഷേ എതിര് ബൌളര്‍മാരോട് യാതൊരു സഹതാപവും കാണിച്ചില്ല. 125 പന്തുകള്‍ നേരിട്ട ഉന്മുക്ത് 116 റണ്‍സുമായാണ് മടങ്ങിയത്.
പരിക്ക് വകവയ്ക്കാതെ കളത്തില്‍ ധീരമായി പൊരുതിയ കളിക്കാരുടെ ചരിത്രം ഏതൊരു കായിക മേഖലയെയും പോലെ ക്രിക്കറ്റിലെയും സുവര്‍ണ ഏടുകളാണ്. പൊട്ടിയ താടിയെല്ല് തുന്നിക്കെട്ടി വെസ്റ്റിന്‍ഡീസിനെതിരായ ആന്റിഗ ടെസ്റ്റില്‍ ബൌള്‍ ചെയ്ത അനില്‍ കുംബ്ലെയാണ് ഇന്ത്യയുടെ ഇത്തരത്തിലുള്ള ഏറ്റവും വലിയ ചിത്രം. സമാനമായ സാഹചര്യത്തില്‍ ധീരമായി ബാറ്റ് വീശി മുന്‍ അണ്ടര്‍ -19 നായകന് ഉന്മുക്ത് ചന്ദും ചരിത്രത്തിന്റെ ഭാഗമായിരിക്കുകയാണ്.
പരിശീലനത്തിനിടെ താടിയെല്ല് ഒടിഞ്ഞെങ്കിലും ഇത് വകവയ്ക്കാതെയാണ് വിജയ് ഹസാരെ ട്രോഫിയില്‍ ഡല്‍ഹിക്കായി ഉന്മുക്ത് ക്രീസിലെത്തിയത്. തുന്നിക്കെട്ടിയ താടിയെല്ലുമായി ക്രിസിലെത്തിയ താരം പക്ഷേ എതിര് ബൌളര്‍മാരോട് യാതൊരു സഹതാപവും കാണിച്ചില്ല. 125 പന്തുകള്‍ നേരിട്ട ഉന്മുക്ത് 116 റണ്‍സുമായാണ് മടങ്ങിയത്. 12 ബൌണ്ടറികളും മൂന്ന് സിക്സറുകളും അടങ്ങുന്നതായിരുന്നു ആ ധീര ഇന്നിങ്സ്. മത്സരം ഡല്‍ഹി സ്വന്തമാക്കുകയും ചെയ്തു.